പര്യാവരൺ സംരക്ഷൺ ഗതിവിധി സംയോജക് ഗോപാൽ ആര്യാ ആലുവ ചുണങ്ങം വേലിയിലുള്ള മിത്രധാം ആഗസ്റ്റ് 30ന് സന്ദർശിച്ചു. ഭാരതത്തിലെ ആദ്യത്തെ റിന്യൂവബിൾ എനർജി സെൻ്റർ ആണിത്. 1996 ൽ ആരംഭിച്ച ഈ കേന്ദ്രം10 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നു.പൂർണ്ണമായും സോളാറിൽ ആണ് പ്രവർത്തിക്കുന്നത്. കൂടാതെ, ബയോഗ്യാസ്, Waste Management , വിവിധ വൃക്ഷങ്ങൾ , തേനീച്ച, പശുക്കൾ, അടുക്കളത്തോട്ടം, വാട്ടർ റീച്ചാർജ്, മലിനജല പുനരുപയോഗം, തുടങ്ങി പരിസ്ഥിതി സൗഹൃദ പഠന കേന്ദ്രമാണിത്. പ്രപഞ്ചോൽപ്പത്തി മുതൽ മനുഷ്യൻ്റെ ജീവപരിണാമവും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ഇതിനെല്ലാം ആവശ്യമായ പരിശീലനവും നൽകുന്നു. സി എം ഐ സഭയുടെ കീഴിൽ ഉള്ള ഈ സ്ഥാപനത്തിൻ്റെ ഡയറക്ടർ ഫാദർ ഡോ. ജോർജ് പിട്ടാപ്പിള്ളിൽ ആണ്. അവിടെ എത്തിയ പരിസ്ഥിതി പ്രവർത്തകർക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചു. വിവിധ സോളാർ പദ്ധതികൾ നടപ്പിലാക്കാൻ ആവശ്യമായ പരിശിലനവും മാർഗനിർദ്ദേശവും നൽകാമെന്നും വിവിധ പരിശീലനങ്ങൾക്ക് ആ കേന്ദ്രത്തിൽ സൗകര്യം നൽകാമെന്നും അദ്ദേഹം അറിയിച്ചു. കാൽ നൂറ്റാണ്ടിലേറെക്കാലമായി പരിസ്ഥിതി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അദ്ദേഹത്തെ ഗോപാൽ ആര്യ ആദരിച്ചു.
Discussion about this post