നീലംപേരൂർ: പടയണി ഗ്രാമത്തിൽ ഇന്നേക്ക് അഞ്ചാം നാൾ അരയന്നങ്ങൾ നൃത്തമാടും. ചിങ്ങത്തിലെ തിരുവോണം കഴിഞ്ഞെത്തുന്ന പൂരം നാളിലാണ് ആലപ്പുഴ ജില്ലയുടെ കിഴക്കേ അതിരിനുള്ളില്‍ കോട്ടയം ജില്ലയോടു ചേർന്നു കിടക്കുന്ന നീലംപേരൂര്‍ ഗ്രാമത്തിൽ സ്വർല്ലോ കപക്ഷികളായ അന്നങ്ങൾ കൂട്ടത്തോടെ കളം നിറയുന്നത്. പള്ളി ഭഗവതിക്ഷേത്രത്തിലെ പൂരംപടയണിയുടെ ഭാഗമായി അത്യപൂർവ്വ മായ ശില്പവടിവിൽ ദേശവാസികള്‍ ഒരുക്കുന്ന കെട്ടുകാഴ്ചയാണ് നീലംപേരൂർ അന്നം. ചിങ്ങമാസത്തിലെ അവിട്ടം നാള്‍ മുതൽ പതിനാറുദിവസം നീണ്ടുനിൽക്കുന്ന പ്രകൃത്യുപാസനയാണ് ഈ മഹത്തായ കലോത്സവം.
ഒരു മനസ്സോടെ കലാവിരുതും കരവിരുതുമുള്ള ദേശവാസികള്‍ രാപകലുകൾ മറന്ന് വാഴപ്പോളയും താമരയിലയും തെച്ചിപ്പൂവും മരച്ചട്ടങ്ങളില്‍ തീർത്ത കൂടുകളില്‍ പച്ചീർക്കിെലുകൊണ്ട് കുത്തിയുടക്കി വിവിധ വലിപ്പത്തിലുള്ള സ്വർല്ലോ കപക്ഷിയായ അന്നങ്ങളെ കളത്തിലേക്ക് കെട്ടിയെഴുന്നെള്ളിക്കുന്നു. വർണ്ണച്ചാർത്തിനായി പ്രകൃതിവസ്തുക്കളുടെ നിറങ്ങൾ ചേർത്തു കെട്ടുന്ന ഈ കലാരൂപം കേരളത്തിലെ ചിത്ര, ശില്പ കലകളിലെ ആദ്യത്തെ നിറസാന്നിദ്ധ്യമാകാം. കളംപാട്ടുകളിലെ ധൂളിചിത്രങ്ങളെക്കാളും ചുവർച്ചി ത്രങ്ങളിലും പാളക്കോലങ്ങളിലെ മുഖമറകളിലും സ്വീകരിച്ചിട്ടുള്ള പ്രകൃതിദത്തമായ ചാന്തെഴുത്തുകളെക്കാളും പഴക്കം അന്നം കെട്ടിലെ നിറച്ചാർത്തുകളിൽ നിലനിൽക്കുന്നു.
പ്രകൃതിയുടെ പശ്ചാത്തലത്തിൽ ഇലയും ചില്ലയും പൂക്കളുംകൊണ്ട് രൂപപ്പെടുത്തുന്ന ആവിഷ്കരണങ്ങളിലൂടെ കല്യാണസൗഗന്ധികം കഥ പതിനാറു ദിവസം നീണ്ടുനില്ക്കുന്ന നാടകമായി ഇവിടെ അരങ്ങേറുന്നു. ഈ ദിവസങ്ങളിലെ അനുഷ്ഠാനങ്ങളില്‍ ഭീമന്റെ ‘ യാത്ര തെളിഞ്ഞുനിൽക്കു ന്നു. പെരുമരക്കെമ്പില്‍ ചെത്തിപ്പുവു തൂക്കിയിട്ടുകൊണ്ടുള്ള പൂമരം എന്ന അനുഷ്ഠാനം ഭീമസേനന്‍ ഗദയുമെടുത്തുകൊണ്ട് കല്യാണസൗഗന്ധികം തേടിയുള്ള പുറപ്പാടാണ്. യാത്രയാരംഭിച്ച ഭീമസേനന്റെ കാഴ്ചയിലെ ആദ്യ വനഭംഗിയുമാണിത്. മുത്തുക്കുടയുടെ രൂപത്തില്‍ പെരുമരക്കൊമ്പും വട്ടയിലയും ചേർത്ത് തട്ടുകുടയുണ്ടാക്കി അതിൽ തെച്ചിപ്പൂ കെട്ടിത്തൂക്കുന്ന അനുഷ്ഠാനമായ തട്ടുകുട അഥവാ പൂങ്കുട പൂമരങ്ങള്‍ നിറഞ്ഞ വനഭംഗയിലേക്ക് ഭീമസേനന്റെഥ യാത്ര എത്തിയതിനെ അനുസ്മരിപ്പിക്കുന്നു. പച്ചമടലിന്റെി നേർത്ത കീറുകൾകൊണ്ട് അഞ്ചു വളയങ്ങൾ കെട്ടി പലതട്ടുകളിലായി ഉയർത്തുന്ന പാറാവളയം ഘോരകാനനാന്തരീക്ഷം സൃഷ്ടിക്കും. അനേകം നിലകളുള്ള വലിയകുട ഉയർത്തിയ പെരുമഴയിൽനിന്ന് നാടിനെ സംരക്ഷിക്കുന്ന കുടനിർlത്തിൽ എന്ന അനുഷ്ഠാനത്തിന് പാടുന്ന ഗോവർദ്ധ നോദ്ധാരണം പാട്ട് കഥാഗതിയെ വീണ്ടും പുരാവൃത്തത്തോട് ചേർക്കുന്നു. ഒമ്പതാം ദിവസം മുതല്‍ പ്ലാവിലക്കോലങ്ങൾ എത്തുന്നു. പച്ചപ്ലാവില കുത്തിയുടക്കി രൂപപ്പെടുത്തുന്ന താപസന്റെ കോലത്തിന് കമുകിന്‍ പാളകൊണ്ട് കണ്ണുംമുഖവും ആടയാഭരണങ്ങളും ഉണ്ടാക്കുന്നു. വനയാത്രയില്‍ ഭീമസേനൻ കണ്ടെത്തുന്ന താപസൻ മാർക്കണ്ഡേയനാണത്രെ. പത്താംദിവസം പ്ലാവിലകൊണ്ടു തീർക്കുന്ന ആനയുടെ രൂപം ഗന്ധർവ്വസനഗരിയിൽ ഭീമസേനൻ കാണുന്ന ഐരാവതമാണ്. പതിനൊന്നാം ദിവസം കദളീവനത്തില്‍ എത്തുമ്പോൾ കാണുന്ന ഹനുമാനെയാണ് പ്ലാവിലയില്‍ പടയണിക്കര ഒരുക്കുന്നത്. പ്ലാവിലനിർത്തെന്ന പന്ത്രണ്ടാം ദിവസം ഭീമസേനന്റെ കോലംതന്നെ പ്ലാവിലയിൽ തീർക്കുന്നു. സൗഗന്ധികപ്പൊയ്കയില്‍ തന്റെ് പ്രതിബിംബം ഭീമസേനൻ കാണുകയാവാം. പതിമൂന്നാം ദിവസം മുതല്‍ വാഴപ്പോള കളത്തിലെത്തുന്നു. കല്യാണസൗഗന്ധികപുഷ്പം തേടിയുള്ള യാത്രയുടെ വിജയസൂചകമായി ഗന്ധർവ്വനനഗരിയിൽ ഭീമന്‍ കാണുന്ന കൊടിമരവും കൊടിക്കൂറയും ഉയർത്തുന്നത് വാഴപ്പോളകൊണ്ട് നിർമ്മി ച്ചാണ്. സൗഗന്ധികപ്പൊയ്കയുടെ സംരക്ഷകനായ കാവൽപിശാചാണ് പതിനാലം ദിവസത്തെ കോലം. വാഴപ്പോളയും മെടഞ്ഞ കുരുത്തോലയുമാണ് കാവല്പിശാചിനും രൂപം കൊടുക്കുന്നത്.
ഭീമസേനന്‍ സൗഗന്ധികപ്പൊയ്കയില്‍ അരയന്നങ്ങളെ കാണുന്നതിനെ ആവിഷ്കരിക്കുന്നത് പതിനഞ്ചാംനാളിലെ മകം പടയണിക്കാണ്. രണ്ടു വേലയന്നങ്ങള്‍ അന്നു കളത്തിലെത്തുന്നു. അമ്പലക്കോട്ട എന്ന അടിയന്തിരക്കോലത്തിന്റെ എടുത്തുവരവും മകംപടയണിയുടെ പ്രത്യേകതയാണ്. പതിനാറാം നാളിലാണ് അന്നങ്ങളുടെ വരവുകൊണ്ട് പ്രസിദ്ധമായ പൂരംപടയണി. കെട്ടിയൊരുക്കിയ അന്നങ്ങളെ ചെണ്ടമേളത്തിന്റെ അകമ്പടിയിൽ പടയണിക്കളത്തിലേക്ക് ചട്ടങ്ങളിലുറപ്പിച്ചിട്ടുള്ള അന്നങ്ങളുടെ തിരുനട സമർപ്പണം കഴിയുന്നതോടെ ഭീമസേനന്റെകോലവും നാഗയക്ഷി രാവണൻ ഹനുമാൻ ആന സിംഹം തുടങ്ങിയ മറ്റുകോലങ്ങളും എത്തുന്നു. ഈ കോലങ്ങളെല്ലാം തന്നെ പ്രകൃതിദത്തമായ വസ്തുക്കള്‍ ചേര്ത്ത് കെട്ടിയൊരുക്കുന്നതാണ്. അവസാനമായാണ് നീലംപേരൂര്‍ ദേശത്തെ ജനതയുടെ ഒത്തൊരുമയും പ്രതിഭയും കായികക്ഷമതയും പ്രതിഫലിക്കുന്ന സ്വർലോകപ്പക്ഷിയായ വല്യന്നങ്ങള്‍ കളത്തിലെത്തുന്നത്.
അന്നങ്ങളുടെ നിർമ്മി തിയിൽ വെളുത്ത നിറം ചേർക്കേണ്ട ഭാഗങ്ങളിലെല്ലാം കുലച്ച വാഴയുട പോള വെട്ടിച്ചേർത്ത് കുത്തിയുടക്കുന്നു. വാഴപ്പോളയിലെ മിനുസമുള്ള പ്രതലം ചൂട്ടു വെളിച്ചത്തില്‍ വെട്ടിത്തിളങ്ങും. ചിറകുകള്ക്കും ചെറിയതൂവലുകളായ വന്നങ്ങൾക്കും വേണ്ടതായ ആകൃതിയിൽ വാഴപ്പോള വെട്ടിയെടുത്താണ് ഉപയോഗിക്കുന്നത്. നൂറുകണക്കിനു വാഴകളുടെ പോളയാണ് ഓരോ പടയണിക്കാലത്തും വേണ്ടിവരുന്നത്. അന്നത്തിന്റെ്യും കോലങ്ങളുടെയും രൂപം പൊതിയുന്നത് താമരയിലകൊണ്ടാണ്. താമരയിലയിലെ പച്ചനിറം ചൂട്ടു വെളിച്ചത്തിൽ കൂടുതൽ ദീപ്തമാകും. രൂപങ്ങള്‍ പൊതിയാൻ വഴങ്ങിത്തരുന്ന താമരയില ഈർക്കിലുകൊണ്ട് കുത്തിയുടക്കുമ്പോള്‍ പൊട്ടുകയോ കീറുകയോ ചെയ്യുന്നുമില്ല. ആയിരക്കണക്കിനു താമരയിലകളാണ് കോലങ്ങള്‍ പൊതിയാൻ ആവശ്യമായിവരുന്നത്. അങ്ങനെ നീർത്തടങ്ങളും കുളങ്ങളും ഇതര ജലാശയങ്ങളും താമര വളർത്തുന്നതിനായി സംരക്ഷിക്കപ്പെടുന്നു. ചുവപ്പുനിറം ചേർക്കേ ണ്ടയിടങ്ങൾ തെച്ചിപ്പൂവുകൾ മാലപോലെ ബലം വെച്ചു കെട്ടിയ പൂച്ചിറമ്പുകാണ്ട് ചുറ്റിയലങ്കരിക്കുന്നു.
Discussion about this post