ഹരിപ്പാട്:മണ്ണാറശാല നാഗരാജക്ഷേത്രത്തില്‍ കന്നിമാസത്തിലെ ആയില്യം എഴുന്നള്ളത്ത് തൊഴാന്‍ എത്തിയത് ആയിരങ്ങള്‍. ഏഴ് വര്‍ഷത്തിന് ശേഷമാണ് വലിയമ്മയുടെ ആയില്യം എഴുന്നള്ളത്ത് നടന്നത്.
ശ്രീകോവിലില്‍നിന്ന് നാഗരാജാവിന്റെ തങ്കത്തിരുമുഖവും നാഗഫണവുമായി വലിയമ്മയുടെ ആയില്യം എഴുന്നള്ളത്തില്‍ ചെറിയമ്മ നാഗയക്ഷിയുടെയും ഇല്ലത്തെ കാരണവന്മാര്‍ സര്‍പ്പയക്ഷി, നാഗചാമുണ്ഡി തിടമ്പുകളുമായി അനുഗമിച്ചു.
ഇല്ലത്തെ നിലവറയ്‌ക്കു സമീപത്തെ തളത്തില്‍ എഴുന്നള്ളത്ത് സമാപിച്ചു. തുടര്‍ന്ന് സര്‍പ്പക്കളങ്ങളില്‍ തിടമ്പുകള്‍വച്ച് വലിയമ്മ ആയില്യ പൂജ ആരംഭിച്ചു.ഒന്‍പതു മണിക്കൂറുകളോളം നീളുന്ന ചടങ്ങുകളോടെയാണ് ആയില്യ പൂജ പൂര്‍ത്തിയാകുന്നത്.
വലിയമ്മ ഉമാദേവി അന്തര്‍ജനത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒരുവര്‍ഷം മുമ്പാണ് സാവിത്രി അന്തര്‍ജനം മണ്ണാറശാലയിലെ മുഖ്യപൂജാരിണിയാകുന്നത്. ഒരു വര്‍ഷം പൂജാദികര്‍മങ്ങള്‍ പരിശീലിച്ച് സാവിത്രി അന്തര്‍ജനം ഈ മാസം നാലിനാണ് ശ്രീ കോവിലില്‍ പൂജ തുടങ്ങിയത്.
ഉമാദേവി അന്തര്‍ജനത്തിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതിനാല്‍ അടുത്തകാലത്തായി ആയില്യം ഉത്സവത്തിന് എഴുന്നള്ളത്തുണ്ടായിരുന്നില്ല.
പൂയ്യം നാളായ വെള്ളിയാഴ്ച നാഗരാജാവിനും സര്‍പ്പയക്ഷിക്കും ചതുശതനിവേദ്യത്തോടെയുള്ള ഉച്ചപൂജ നടന്നത് ദര്‍ശിക്കാന്‍ ഭക്ത ജനത്തിരക്കായിരുന്നു. വൈകുന്നേരം വലിയമ്മ ഇല്ലത്തെ ഇളമുറയിലെ അന്തര്‍ജനങ്ങള്‍ക്കൊപ്പം ക്ഷേത്രദര്‍ശനം നടത്തി.
മണ്ണാറശാല ആയില്യമായി അറിയപ്പെടുന്നത് തുലാ മാസത്തെ ആയില്യമാണ്. എന്നാല്‍, കന്നിമാസവും സമാനമായ ചടങ്ങുകളാണ് മണ്ണാറശാലയില്‍ നടത്തുന്നത്. ഇക്കുറി ഒക്‌ടോബര്‍ 26നാണ് മണ്ണാറശാല ആയില്യം.
Discussion about this post