കൊല്ലങ്കോട്: പണ്ഡിറ്റ് പി. ഗോപാലന്‍ നായര്‍ നഗറില്‍ ഒരാഴ്ചയായി തുടര്‍ന്ന അഖിലഭാരത നാരായണീയ മഹോത്സവത്തിന് സമാപനമായി. ‘നാം അറിയേണ്ട ശ്രീകൃഷ്ണന്‍’ എന്ന വിഷയത്തില്‍ ദേശമംഗല ഓംകാര ആശ്രമത്തിലെ സ്വാമി നിഗമാനന്ദതീര്‍ഥപാദരുടെ പ്രഭാഷണം, സുദര്‍ശനഹോമം, നാരായണീയ പാരായണം, അനുമോദനസഭ, ഗോപികാനൃ
ത്തം എന്നിവ ഉണ്ടായി. വിനീത നെടുങ്ങാടി മുഖ്യാതിഥിയായി. ആചാര്യന്മാരെ ആദരിക്കല്‍ ചടങ്ങില്‍ ഹരിമേനോന്‍ അധ്യക്ഷത വഹിച്ചു.
നാരായണീയ മഹോത്സവസമിതി അധ്യക്ഷന്‍ അഡ്വ. മാങ്ങോട് രാമകൃഷ്ണന്‍, ജന.സെക്രട്ടറി ഐ.ബി. ശശിധരന്‍, സ്വാഗതസംഘം ജന. കണ്‍വീനര്‍ എ.സി. ചെന്താമരാക്ഷന്‍, എം.ബി. വിജയകുമാര്‍, പി. കണ്ണന്‍കുട്ടി, വി.പി. രവീന്ദ്രന്‍, പി.ആര്‍. കൃഷ്ണന്‍കുട്ടി, എ. ശാന്തന്‍ മേനോന്‍, വണ്ടാഴി മുരളീധരന്‍, ശോഭന മുരളീധരന്‍, സുധ ഗോപാലകൃഷ്ണന്‍, ശ്രീകുമാര്‍ മാവേലിക്കര സംസാരിച്ചു. അമ്പാടി സതീഷ്, ജലജ മേനോന്‍, വനജ ചെര്‍പ്പുളശ്ശേരി, ലളിത ചിനക്കത്തൂര്‍, ഗോപിനാഥന്‍ ആമയൂര്‍, ശാന്ത രാധാകൃഷണന്‍, ശ്യാമള കോരയൂര്‍, വിമല നായര്‍, ത്യാഗരാജന്‍, രാധിക പുതുശ്ശേരി, ഗീത അച്യുതന്‍, ശങ്കരി വെങ്കിട്ടരാമന്‍, സ്വാമിനാഥന്‍ നായര്‍ കൊല്ലങ്കോട്, മൈഥിലി മഞ്ഞപ്ര, കോമളം, വസന്ത കൊല്ലങ്കോട് എന്നീ ആചാര്യമാരെ ആദരിച്ചു.
Discussion about this post