കോഴിക്കോട്: വടക്കന്‍ കേരളത്തിന്റെ സാംസ്‌കാരികോത്സവമായി മാറിക്കഴിഞ്ഞ കോഴിക്കോട് ചാലപ്പുറത്ത് കേസരി ഭവനിലെ നവരാത്രി സര്‍ഗ്ഗോത്സവം ഈ വര്‍ഷവും ഗംഭീരമാകുന്നു.
നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ സാംസ്‌കാരിക സദസ്സ് ഉദ്ഘാടനം ചെയ്തത് കവിയും ചലച്ചിത്ര മേഖലയിലെ ബഹുമുഖ പ്രതിഭയുമായ ശ്രീകുമാരന്‍ തമ്പിയായിരുന്നു.
കഥകള്‍ പറയുന്നതില്‍ അസാമാന്യ പാടവമുള്ള ഭാരതീയര്‍ കഥ പറഞ്ഞ് കഥയ്‌ക്കുളളിലെ ശാസ്ത്രത്തെ പഠിക്കാതെയും പഠിപ്പിക്കാതെയും പോയയതാണ് ഭാരതത്തിന് സംഭ വിച്ച അപചയങ്ങളിലൊന്നെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച കഥപറച്ചിലുകാര്‍ ഭാരതീയരാണ്. കഥാസരിത് സാഗ രം, പഞ്ചതന്ത്രം തുടങ്ങി കഥയുടെ സാഗരമാണ് ഉള്ളത്. ഒരുകഥയ്‌ക്കകത്ത് മറ്റൊന്ന്, അതിനകത്ത് മറ്റൊന്ന് എന്നിങ്ങനെ കഥകള്‍ പറഞ്ഞവരാണ് ഭാരതീയര്‍. ഭാരതത്തില്‍ സൂതന്‍മാര്‍ പോലും കഥ പറഞ്ഞു. യവനന്‍മാര്‍ക്ക് പോലും നമ്മെപ്പോലെ കഥപറയാനായില്ല.
നമ്മുടെ കഥകളൊന്നും അന്ധവിശ്വാസമല്ലെന്നും അത് ശാസ്ത്രം തന്നെയാണെന്നും അദ്ദേഹം വിശദീകരിച്ചു. പ്രപഞ്ചമുണ്ടായത് മഹാവിസ്‌ഫോടന ത്തിലൂടെയാണ്. ഇതിനെ നാം ആദിപരാശക്തിയെന്ന് വിളിച്ചു. ശബ്ദമാണ് ആകാശത്തിന്റെ ഗുണവിശേഷം. നാദമാണ് ആദ്യമുണ്ടായത്. നാദത്തെ രു പപ്പെടുത്തിയതാണ് നാദരൂപിണി. ആ നാദരൂപിണിയാണ് സരസ്വതി. നാദത്തിന്റെ ഭാഷ യാണ് സ്വരം. ഭാവനകൊണ്ട് രൂപം നല്‍കിയതാണ് ഭാഷ. ആദിപരാശക്തിയെ നാം ദേവി എന്നു വിളിച്ചു. അതുകൊ ണ്ട് ആദിപരാശക്തിയെന്നത് അന്ധവിശ്വസമല്ല അത് ശാസ്ത്രമാണ്. പ്രപഞ്ചമുണ്ടായത് ശബ്ദത്തില്‍ നിന്നാണെന്ന് ആദ്യംപറഞ്ഞത് പാശ്ചാത്യരല്ല, ഭാരതീയരാണ്. പക്ഷെ നമുക്ക് നമ്മുടെ അറിവില്‍ ആത്മവിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ കഥയിലെ ശാസ് ത്രത്തെ നാം തിരിച്ചറിയണമെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. കഴിഞ്ഞ മാസം സംഭവിച്ച പക്ഷാഘാതത്തെ തുടര്‍ന്ന് മരണത്തെ മുഖാമുഖം കണ്ട തിനുശേഷം ആദ്യമായാണ് ഒരു പൊ തുപരിപാടിയില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏറെ സാഹസികമായി നവരാത്രി ആഘോഷത്തിന് വരാന്‍ കാരണം ഭാരതീയനായതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്.
Discussion about this post