VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ചര്‍ച്ചയാകുന്നത് സംരംഭങ്ങള്‍ തകര്‍ത്ത സിപിഎം ക്രൂരതകള്‍

VSK Desk by VSK Desk
17 October, 2024
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പൊതുവേദിയില്‍ അപമാനിച്ചതു സഹിക്കാനാവാതെ ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിനെതിരെ വാളെടുത്ത് ഇടത് സൈബര്‍ പോരാളികള്‍.

നവീന്‍ ബാബുവിനെ അഴിമതിക്കാരനായും വ്യവസായങ്ങള്‍ തുടങ്ങാന്‍ അനുവദിക്കുന്നില്ലെന്നും ചിത്രീകരിക്കാന്‍ ശ്രമം. അപ്പോഴും ചര്‍ച്ചയാകുന്നത് സിപിഎമ്മിന് പിരിവ് നല്കാത്തതിന് ആയിരക്കണക്കിന് സംരംഭങ്ങള്‍ പൂട്ടിച്ചും പ്രതികാരമായി സംരംഭകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സിപിഎം ക്രൂരതകളും.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അര്‍ബുദരോഗം ബാധിച്ച് മരിച്ച ദളിത് അവകാശ പ്രവര്‍ത്തക ചിത്രലേഖയുടെ ഓട്ടോറിക്ഷ 2005ല്‍ കത്തിച്ചും അവരെ ഊരുവിലക്കിയും സിഐടിയുവും സിപിഎമ്മും നടത്തിയത് കൊടും ക്രൂരതകളായിരുന്നു. വായ്പയെടുത്ത് വാങ്ങിയ ഓട്ടോറിക്ഷ ഓടിക്കാന്‍ സിഐടിയു അനുവദിച്ചില്ല. ജാതി അവഹേളനങ്ങള്‍ നേരിട്ടെന്ന് ചിത്രലേഖ പരാതിപ്പെട്ടതോടെ ചിത്രലേഖക്കെതിരെ തുടരാക്രമങ്ങളുണ്ടായി. ഊരുവിലക്കി. ഭൂമിയും വീടുയ്‌വക്കാന്‍ ധനസഹായവും നല്കിയ സര്‍ക്കാര്‍ തീരുമാനം ഒന്നാം പിണറായി സര്‍ക്കാര്‍ റദ്ദാക്കി. കഴിഞ്ഞ വര്‍ഷവും അവരുടെ വീട്ടുമുറ്റത്തെ ഓട്ടോറിക്ഷ കത്തിനശിച്ചിരുന്നു.

2019 ജൂണ്‍ 18ന് ആന്തൂരില്‍ ആത്മഹത്യ ചെയ്ത പാര്‍ത്ഥ കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മിച്ച പ്രവാസി വ്യവസായി സാജന്‍ പാറയിലാണ് മറ്റൊരു ഇര. ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ആന്തൂര്‍ നഗരസഭാ അധ്യക്ഷയും ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയുമായ പി.കെ. ശ്യാമളയെന്ന് സാജന്റെ കുടുംബം പറയുന്നു. 10 കോടി ചെലവാക്കിയ കണ്‍വന്‍ഷന്‍ സെന്ററിന് നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലൈസന്‍സ് നിഷേധിച്ചു. ഓരോന്ന് പരിഹരിക്കുമ്പോഴും കൂടുതല്‍ നിയമലംഘനമെന്ന് പറഞ്ഞ് നഗരസഭ നിരന്തരം നോട്ടീസ് അയച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടു. സാജന്റെ മരണശേഷവും കുടുംബത്തെ പിന്തുടര്‍ന്നു സിപിഎം ആക്രമിച്ചു.

സിപിഎമ്മും കിറ്റെക്‌സ് എം.ഡി. സാബു എം. ജേക്കബുമായുള്ള തര്‍ക്കവും അതിനെത്തുടര്‍ന്ന് കിറ്റക്‌സ് ഗ്രൂപ്പിന്റെ പുതിയ ഫാക്ടറി തെലങ്കാനയ്‌ക്ക് മാറ്റിയതും ഏറെ ചര്‍ച്ചയായിരുന്നു. തര്‍ക്കം നടക്കവെ തന്നെ കിറ്റെക്‌സില്‍ നിന്നും സിപിഎം 30 ലക്ഷം രൂപ സംഭാവന വാങ്ങി. രണ്ടുവര്‍ഷം മുമ്പ് അടൂരില്‍ ലക്ഷങ്ങള്‍ ചെലവിട്ട് തുടങ്ങിയ സ്ഥാപനം തുറക്കാന്‍ സിപിഎം നേതാക്കള്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി വ്യാപാരി പ്രവാസിയായിരുന്ന മാഹീന്‍ രംഗത്ത് എത്തിയിരുന്നു.

കോട്ടയം തിരുവാര്‍പ്പിലില്‍ പ്രവാസിയായ ബസ് ഉടമ രാജ്‌മോഹന്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബസ് ഓടിക്കുന്നതിനായി കൊടിതോരണങ്ങളള്‍ നീക്കാന്‍ ശ്രമിച്ചപ്പോള്‍ രാജ്‌മോഹനെ സിഐടിയു നേതാവ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു.

‘ഞങ്ങളുടെ സര്‍ക്കാരാണ് ഭരിക്കുന്നത്, കൊല്ലാന്‍ മടിയില്ല’എന്ന് വൈപ്പിനില്‍ വനിതാ ഗ്യാസ് ഏജന്‍സി ഉടമയെ സിഐടിയുക്കാര്‍ ഭീഷണിപ്പെടുത്തിയത് 2022ലാണ്. 2019ല്‍ ഓണസദ്യയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ എറണാകുളം എസ്ആര്‍എം റോഡില്‍ വനിതകള്‍ നടത്തുന്ന കൊതിയന്‍സ് ഹോട്ടലിന് നേരെ മഹാരാജാസ് കോളജിലെ എസ്എഫ്‌ഐക്കാര്‍ ആക്രമണം നടത്തിയത്. ഇതെല്ലാം സിപിഎമ്മിന്റെയും പോഷക സംഘടനയുടെയും സംരംഭകരോടുള്ള ക്രൂരതകളാണെങ്കില്‍ പുനലൂര്‍ ഐക്കരക്കോണം സ്വദേശി പ്രവാസിയായ സുഗതന്‍ ആത്മഹത്യ ചെയ്തത് സിപിഐ-എഐവൈഎഫ് പ്രവര്‍ത്തകര്‍ തന്റെ വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ കൊടി കുത്തിയതോടെയാണ്. കൂടാതെ സിപിഎം സമരം നടത്തിയും ഭരണസ്വാധീനത്തില്‍ തകര്‍ത്തതും നിരവധി സംരംഭങ്ങളാണ്. അതിന്റെ രക്തസാക്ഷികളായി നിരവധി ഫാക്ടറികള്‍ കണ്ണൂരില്‍ലുണ്ടെന്നും അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. അതെല്ലാം പകല്‍പോലെ നില്‍കുമ്പോഴാണ് നവീന്‍ ബാബുവിനെതിരെ പി.പി. ദിവ്യ വാളെടുത്തത്.

Tags: #CPIMcpim
Share
Tweet
SendShareShare

Latest from this Category

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

Load More

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies