ശബരിമല: ശബരിമല തീര്‍ത്ഥാടകര്‍ക്ക് വ്രതശുദ്ധി പോലെ തന്നെ വൃത്തിയും പ്രധാനമാണെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. സന്നിധാനവും പരിസരവും പരിപാവനമായി സൂക്ഷിക്കാന്‍ ഓരോ ഭക്തനും ശ്രദ്ധിക്കണം. അത് ഭക്തരുടെ കടമയാണ്.
പതിനെട്ടു മലകളാല്‍ ചുറ്റപ്പെട്ട പൂങ്കാവനമാണ് ശബരിമല. അവിടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. പ്രകൃതിയെയും ജീവജാലങ്ങളെയും അത് ദോഷകരമായി ബാധിക്കും. ഇരുമുടിക്കെട്ടില്‍ നിന്ന് പ്ലാസ്റ്റിക് സാധനങ്ങള്‍ ഒഴിവാക്കണമെന്നും തന്ത്രി നിര്‍ദേശിച്ചു.
Discussion about this post