നീലംപേരൂർ: നീലംപേരൂർ പി.എൻ പണിക്കർ സ്മാരക വായനക്കൂട്ടത്തിന്റെ ആറാമത് പുസ്തക ചർച്ച ചെറുകര അന്നപൂർണ്ണേശ്വരി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു. അഡ്വക്കേറ്റ് സണ്ണി മാത്യു ഓടക്കൽ രചിച്ച “മലയാളം ലോകഭാഷയുടെ അമ്മ” എന്ന പുസ്തകം ചർച്ച ചെയ്തു. വിൻവേൾഡ് ഫൗണ്ടേഷൻ ചെയർമാനും ഗ്രന്ഥകർത്താവും പ്രഭാഷകനും കോളമിസ്റ്റും ആയ അഡ്വ. എസ് ജയസൂര്യൻ പുസ്തകാവതരണം നടത്തി. ചെറുകര SNDP സ്കൂൾ പ്രധാന അധ്യാപികയും കവയിത്രിയുമായ ശ്രീജ മധുസൂദനൻ അധ്യക്ഷത വഹിച്ചു. ഗ്രന്ഥ കർത്താവായ അഡ്വക്കേറ്റ് സണ്ണി മാത്യു ഓടക്കലിന് PN പണിക്കർ സ്മാരക വായനക്കൂട്ടം സമർപ്പിച്ച ഭാഷാഭിമാനി പുരസ്‌കാരം സമിതി പ്രസിഡന്റ് P K ശ്രീകുമാറിൽ നിന്നും അദ്ദേഹം ഏറ്റുവാങ്ങി ശ്രീമതി ശ്രീജ മധുസൂദനനനെ അഡ്വ. എസ്സ്.ജയസുര്യൻ ആദരിച്ചു.
ഇംഗ്ലീഷ് സംസാരിക്കുന്നത് അഭിമാനമായി കാണുന്ന ജനവിഭാഗങ്ങളുടെ മുന്നിൽ മലയാളം ആണ് ലോക ഭാഷകളുടെ അമ്മ എന്നു ധൈര്യപൂർവ്വം പറഞ്ഞ ഗ്രന്ഥകർത്താവിൻ്റെ ധൈര്യത്തെ അഡ്വ. എസ്സ്. ജയസൂര്യ പ്രകീർത്തിച്ചു. പുസ്തകാവതരണത്തിന് ശേഷം പുസ്തക ചർച്ച നടന്നു. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം പുസ്തകം രചിക്കുന്നത്തിനായി അദ്ദേഹം ചിലവഴിച്ച നീണ്ട ഇരുപത് വർഷക്കാലത്തെ പഠനം, അധ്വാനം, ചിന്തകൾ സമൂഹത്തിൽ നിന്നു നേരിട്ട എതിർപ്പ് എന്നിവ അദ്ദേഹം പങ്കു വയ്ച്ചു തുടർന്ന് നീലംപേരൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ R വിനയചന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി.
Discussion about this post