കോഴിക്കോട്: 2024-25 വർഷത്തെ എൻ എൻ കക്കാട് പുരസ്ക്കാര സമർപ്പണം സ്വാഗതസംഘ രൂപീകരണ ഉദ്ഘാടനം ഗുരുവായൂരപ്പൻ കോളേജ് മലയാളം വിഭാഗം മേധാവി ഡോ: ശ്രീശൈലം ഉണ്ണികൃഷ്ണൻ കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി നിർവ്വഹിച്ചു. ബാലഗോകുലം ഉത്തരസംഭാഗ് ഉപാദ്ധ്യക്ഷൻ പി എം ശ്രീധരൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. ആമുഖപ്രഭാഷണം മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റി അംഗവും , മയിൽപ്പീലി എഡിറ്ററും ആയ സി.കെ ബാലകൃഷ്ണൻ നിർവ്വഹിച്ചു. മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റി ജോ:സെക്രട്ടറി സന്തോഷ് കുമാർ ഇലവുംതിട്ട,മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങളായ പി ടി പ്രഹ്ളാദൻ , ശ്രീലാസ് ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
അഡ്വ : ഹരികൃഷ്ണൻ സി പി അദ്ധ്യക്ഷനും, ദിവ്യാംഗ് ഫൗണ്ടേഷൻ സിഇഒ പ്രജിത്ത് ജയപാൽ പൊതു കാര്യദർശിയും ശ്രീലാസ് ശ്രീനിവാസൻ ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. 2025 ജനുവരി 6 ന് വൈകീട്ട് 5.00 മണിക്ക് കോഴിക്കോട് കെ.പി കേശവമേനോൻ സ്മാരക ഹാളിൽ അവാർഡ്ദാനച്ചടങ്ങ് നടക്കും.
Discussion about this post