കോട്ടയം: വിഖ്യാത ചലച്ചിത്രകാരന്‍ ജി. അരവിന്ദന്റെ സ്മരണാര്‍ത്ഥം കോട്ടയത്ത് തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അരവിന്ദം ദേശീയ ഹ്രസ്വ ചലചിത്ര മേളയിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ച് തുടങ്ങി. ഈ മാസം 30 വരെ എന്‍ട്രികള്‍ അയയ്‌ക്കാം. അടുത്ത വര്‍ഷം മാര്‍ച്ച് 14,15,16 തീയതികളിലാണ് മേള.
പൊതു വിഭാഗത്തില്‍ ഒരു ലക്ഷം രൂപ വീതം പ്രൈസ് മണിയും പ്രശസ്തിപത്രവും, ശില്‍പ്പവും ക്യാമ്പസ് വിഭാഗത്തില്‍ അമ്പതിനായിരം രൂപ വീതം പ്രൈസ് മണിയും പ്രശസ്തി പത്രവും ശില്‍പ്പവും ആണ് പുരസ്‌കാരം. ഒരു മികച്ച സന്ദേശാത്മക ചിത്രത്തിനും പ്രത്യേക പുരസ്‌കാരം ഉണ്ട്. വിഷയങ്ങള്‍ www.thampfilmsociety.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
മുപ്പത് മിനിറ്റോ അതില്‍ താഴെയോ വരുന്ന ഹ്രസ്വ ചലച്ചിത്രങ്ങള്‍ ആണ് പുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കുന്നത്. പൊതു വിഭാഗം എന്നും ക്യാമ്പസ് വിഭാഗം എന്നും വേര്‍തിരിച്ച് ഇരു വിഭാഗങ്ങള്‍ക്കും മികച്ച ചിത്രം, മികച്ച നടന്‍, മികച്ച നടി, സംവിധാനം, ഛായാഗ്രഹണം, എഡിറ്റിങ്, തിരക്കഥ എന്നിവയ്‌ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും. ഷോര്‍ട്ട് ഫിലിം മേഖലയിലെ പുരസ്‌കാരങ്ങളില്‍ മികച്ച സമ്മാനത്തുകയാണ് അരവിന്ദം നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
പൊതു വിഭാഗത്തിന് 1,000 രൂപയാണ് എന്‍ട്രി ഫീസ്. ക്യാമ്പസ് വിഭാഗത്തിന് എന്‍ട്രി ഫീസ് ഇല്ല. 2024 ജനുവരി ഒന്നു മുതല്‍ 2024 ഡിസംബര്‍ 30 വരെ റിലീസ് ചെയ്തതോ അല്ലാത്തതോ ആയ ഇന്ത്യന്‍ ഷോര്‍ട്ട് ഫിലിമുകള്‍ ആണ് പരിഗണിക്കുക. പ്രശസ്ത സംവിധായകനും സിനിമാ നിരൂപകനുമായ വിജയകൃഷ്ണന്‍ ആണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് +91 70128 64173 എന്ന നമ്പരിലേക്ക് വാട്‌സാപ്പ് ചെയ്യുകയോ [email protected] എന്ന മെയില്‍ ഐഡിയില്‍ മെയിലയക്കുകയോ ചെയ്യാവുന്നതാണ്.
Discussion about this post