എറണാകുളം: യോഗ അദ്ധ്യാപന രംഗത്ത് കഴിഞ്ഞ 27 വർഷമായി എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പതഞ്ജലി യോഗ ട്രെയിനിംഗ് ആൻഡ് റിസർച്ച് സെന്റർ (പൈതൃക്) 6 മാസം ദൈർഘ്യമുള്ള യോഗാദ്ധ്യാപക കോഴ്സ് 51-മത് ബാച്ച് 2025 ജനുവരിയിൽ ആരംഭിക്കും. മൂവാറ്റുപുഴയിൽ മാറാടിയിലുള്ള പൈതൃക്ഭവനിൽ വെച്ചാണ് ക്ലാസ്സ് നടക്കുക.
കോഴ്സ് പാസാകുന്നവർക്ക് ബംഗളൂരുവിലെ സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന സംസ്ഥാനയുടെ (എസ് വ്യാസ ഡീംഡ് യൂണിവേഴ്സിറ്റി) യോഗ ഇൻസ്ട്രക്ടർ കോഴ്സ്(വൈ.ഐ.സി) സർട്ടിഫിക്കറ്റ് ലഭിക്കും. 10-ാം ക്ലാസ്സാണ് മിനിമം യോഗ്യത, പ്രായപരിധിയില്ല. കൂടുതൽ വിവരങ്ങൾക്ക് Mobile: 8078916203 , Email Id: [email protected] യിൽ ബന്ധപ്പെടാം.
Discussion about this post