കൊച്ചി: കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി എളമക്കര സരസ്വതി വിദ്യാനികേതനിൽ ചേർന്ന എബിവിപി നാൽപ്പതാം സംസ്ഥാന സമ്മേളനത്തിന് ഇന്നലെ ആവേശോജ്ജ്വല സമാപനം. വിദ്യാഭ്യാസ രംഗത്തെ ആധുനികത മുതൽ കേരളത്തിലെ വിദ്യാഭ്യാസ മൂല്യച്യുതിയും സമ്മേളനത്തിൽ വിവിധ വിഭാഗങ്ങളിലായി ചർച്ച ചെയ്തു.
കേരളത്തിലെ എല്ലാ ആർട്‌സ് ആൻഡ് സയൻസ് കോളജുകളിലെയും സാങ്കേതിക സർവകലാശാലകൾക്ക് കീഴിലുള്ള കലാലയങ്ങളിലെ വിദ്യാർത്ഥി പ്രതിനിധികളും പങ്കാളികളായി. ആയുർവേദ, അലോപ്പതി, ഹോമിയോ പഠനങ്ങൾ നടത്തുന്ന വിദ്യാർത്ഥികളുടെയും റിസർച്ച് വിഭാഗങ്ങളിലെ വിദ്യാർത്ഥി പ്രതിനിധികളുടെയും സാന്നിധ്യം ശ്രദ്ധേയമായി. എബിവിപി പൂർവകാല പ്രവർത്തകരുടെ യോഗവും നടന്നു.
സമ്മേളനത്തോടനുബന്ധിച്ച് ശനിയാഴ്ച്‌ച റാലിയും സംഘടിപ്പിച്ചു. സംസ്ഥാന പ്രതിനിധികളെ കൂടാതെ ജില്ലയിലെ വിദ്യാർത്ഥികളും റാലിയിൽ അണിനിരന്നു. ഇന്നലെ നടന്ന സമാപന സമ്മേളനം സംസ്ഥാന സംഘടനാ സെക്രട്ടറി സി.ഐ. വിപിൻകുമാർ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡൻ്റ് ഡോ. വൈശാഖ് സദാശിവൻ, സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ് എന്നിവർ സംസാരിച്ചു.
വി.യു. ശ്രീകാന്ത്, ഡോ. ആദര്‍ശ് സി. രവി, അരുണ്‍ മോഹന്‍ (വൈസ് പ്രസിഡന്റുമാര്‍), കെ.കെ. അമല്‍ മനോജ്, എസ്. അക്ഷയ്, ആര്യ ലക്ഷമി, ഗോകുല്‍ കൃഷ്ണ. ജി, അശ്വതി.ആര്‍ (ജോയിന്റ് സെക്രട്ടറിമാര്‍). യദുകൃഷ്ണ കെ.എസ്(ഓഫീസ് സെക്രട്ടറി) ഡോ. ബി.ആര്‍. അരുണ്‍, എസ്. അരവിന്ദ്, ദിവ്യ പ്രസാദ്, യദുകൃഷ്ണന്‍, അഭിനവ് കെ.പി(ദേശീയ സമിതി അംഗങ്ങള്‍). ഡോ.സുബിന്‍, രാമാനന്ദ്, കല്ല്യാണി ചന്ദ്രന്‍, ശ്രീഹരി ഉദയന്‍, അനന്ദു മുരളീധര്‍, അക്ഷയ് എസ്, കെ. അമൃതേഷ, യദുനന്ദ് വി.പി,(സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി)
വിവിധ വിഭാഗങ്ങളിലെ ഭാരവാഹികളായി വിജിത് വിനോദ് (എറണാകുളം), ഗോകുല്‍ (തിരുവനന്തപുരം), കിരണ്‍.കെ (കണ്ണൂര്‍), ഗ്രീഷ്മ എം.തമ്പി, വരുണ്‍ വി.എ (കോഴിക്കോട്), മാളവിക (എറണാകുളം), അഭിമന്യു (പത്തനംതിട്ട),കാശി (എറണാകുളം), അഭിനവ്(കോഴിക്കോട്), ഹരികൃഷ്ണന്‍ ആര്‍.എസ് (പാലക്കാട്), പ്രണവ്(തിരുവനന്തപുരം), മിഥുന്‍(എറണാകുളം), ഡോ.ആദര്‍ശ് സി. രവി, ഭരത്കൃഷ്ണ(തൃശ്ശൂര്‍), ഗൗതം കൃഷ്ണജി, എസ് (കൊല്ലം), മനു എസ്.എസ്(തിരുവനന്തപുരം), ഋക്ഷികേശ് (പാലക്കാട്), അഖില്‍ എഫ്.കുമാര്‍(പത്തനംതിട്ട), അതുല്‍ ദാസ്(കോഴിക്കോട്), അശ്വതി(കോട്ടയം), ദ്രുപഥ് രജീഷ് (കോഴിക്കോട്), അഖില്‍ രാജ്. ആര്‍(പത്തനം തിട്ട), അഭിനന്ദ് എം.ബി(കണ്ണൂര്‍), അബിന്‍ (കാസര്‍ഗോഡ്), ശ്രുതിസരിത അനില്‍ (തിരുവനന്തപുരം), അനഘ(കോഴിക്കോട്), മന്ന്യ പി.പി. (തൃശ്ശൂര്‍) ഷിബു വാസുദേവന്‍(മലപ്പുറം)എന്നിവരെയും തെരഞ്ഞെടുത്തു.
Discussion about this post