തിരുവനന്തപുരം: പുതിയ വിദ്യാഭ്യാസ നയം പലതിനും ഉള്ള ഉത്തരമാമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. വിദ്യാഭ്യാസത്തെ കോളനി വല്‍ക്കരിക്കുന്നതില്‍ നിന്ന് രക്ഷിക്കാനുള്ള ഗൗരവതരമായ നീക്കമാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ നടത്തുന്നത്. ബ്രീട്ടീഷുകാര്‍ അടിമകളെ സൃഷ്ടിക്കാനാണ് വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പിലാക്കിയതെങ്കില്‍ നമ്മുടെ നാടിനേയും സംസ്‌ക്കാരത്തേയും ചേര്‍ത്തു പിടിക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണിത്. ചാന്‍സലര്‍ എന്ന നിലയില്‍ കേരള സര്‍വകലാശാലയുടെ സെനറ്റ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം അടിമമനോഭാവം ഉണ്ടാക്കുന്നു. പുതിയ തലമുറയെ അധിനിവേശ സംസ്‌കാരങ്ങളില്‍ നിന്ന് മാറ്റേണ്ടതുണ്ട്. വികസിത് ഭാരത്, ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്നിവ പരസ്പരബന്ധിതമായ ആശയങ്ങളാണ്. വ്യക്തികള്‍ അവരവരുടെ മേഖലകളില്‍ മികവ് പുലര്‍ത്തുമ്പോള്‍ (ശ്രേഷ്ഠനാകുമ്പോള്‍) മാത്രമാണ് യഥാര്‍ത്ഥ വികസനം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. ഗവര്‍ണര്‍ പറഞ്ഞു.
നേതാക്കളെ രൂപപ്പെടുത്തിയെടുക്കാന്‍ ഉതകുന്ന വിദ്യാര്‍ത്ഥികേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായം വേണം. തൊഴില്‍ തേടുന്നവരെയല്ല തൊഴില്‍ ദാദാക്കളെ സൃഷ്ടിക്കാന്‍ കഴിയുന്ന പാഠപദ്ധതികള്‍ വേണം.
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം ഗുണമേന്മയുള്ളതാണെങ്കിലും അഭ്യസ്ഥവിദ്യര്‍ സംസ്ഥാനത്തിന് പുറത്തേക്ക് പലായനം ചെയ്യുന്നു. ഇത് എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് വിദ്യാഭ്യാസ വിചക്ഷണര്‍ ഗൗരവമായി കാണണം. നമ്മുടെ സംസകക്കാരത്തിന്റെ നട്ടെല്ലാണ് സര്‍വകലാശാലകള്‍ എന്ന ബോധ്യത്തോടെ പ്രവര്‍ത്തിക്കാല്‍ സെനറ്റ് അംഗങ്ങള്‍ ശ്രദ്ധിക്കണം. മാറ്റം ആസന്നമാണെന്നും സര്‍വകലാശാലകള്‍ ആ മാറ്റത്തിന്റെ ഭാഗമാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു. അടുത്ത നൂറ്റാണ്ട് ഇന്ത്യയുടേതാണ്, അത് യാഥാര്‍ത്ഥ്യമാക്കേണ്ടത് സര്‍വകലാശാലകളുടെ ഉത്തരവാദിത്തമാണ് ലഹരി വിരുദ്ധ പ്രസ്ഥാനത്തില്‍ സമൂഹം പങ്കാളികളാകണമെന്ന് ഗവര്‍ണര്‍ നിരീക്ഷിച്ചു. സമൂഹത്തെ ബാധിക്കുന്ന മയക്കുമരുന്ന് വിപത്തിനെതിരെ പോരാടുന്നതില്‍ വിദ്യാര്‍ത്ഥികളും നയരൂപീകരണ വിദഗ്ധരും ഒരുപോലെ സജീവമായി പങ്കാളികളാകണം..ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
Discussion about this post