പാലക്കാട്: ആര്‍എസ്എസ് കേരളം-തമിഴ്നാട് പ്രാന്ത കാര്യകര്‍ത്താ വികാസ വര്‍ഗ് പ്രഥമം ഏപ്രില്‍ 19 മുതല്‍ മെയ് 10 വരെ കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടക്കും.
വികാസ് വര്‍ഗിന്റെ സ്വാഗതസംഘം രൂപീകരണയോഗത്തില്‍ ക്ഷേത്രീയ പ്രചാരക് പ്രമുഖ് വി. ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, വിഭാഗ് കാര്യവാഹ് കെ. സുധീര്‍, പ്രൗഢപ്രമുഖ് പി. ബേബി, പാലക്കാട് ജില്ലാ കാര്യവാഹ് ഡി.വി. കൃഷ്ണപ്രസാദ് സംസാരിച്ചു. വിഭാഗ് സഹസംഘചാലക് അഡ്വ. ജയറാം, സഹപ്രാന്ത പ്രചാരക് വി. അനീഷ്, പ്രാന്ത സേവാ പ്രമുഖ് എം.സി. വത്സന്‍, പ്രാന്തീയ കാര്യകാരി സദസ്യന്‍ ഡോ. നാരായണന്‍, സക്ഷമ സംഘടന കാര്യദര്‍ശി പ്രദീപ്, എം., മുകുന്ദന്‍ മാസ്റ്റര്‍, സദ്ഭാവന പ്രമുഖ് കെ. വിജയകുമാര്‍ പങ്കെടുത്തു.
സ്വാഗതസംഘം ഭാരവാഹികള്‍: സ്വാമി സ്വരൂപാനന്ദ സരസ്വതി, സ്വാമി അശേഷാനന്ദ, സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, സ്വാമി ദേവാനന്ദപുരി, വി.കെ. സോമസുന്ദരന്‍, എം. അരവിന്ദാക്ഷന്‍, റിയര്‍ അഡ്മിറല്‍ മുരളീധരന്‍, വി.ജി. സുകുമാരന്‍, ശശിധരന്‍, അഡ്വ. ജയറാം, പി. ഭുവനേശ്വരി അമ്മ (രക്ഷാധികാരികള്‍), അജിത്ത് കുമാര്‍ ജെ. വര്‍മ്മ (അധ്യക്ഷന്‍), റിട്ട. ക്രൈംബ്രാഞ്ച് എസ്പി വിജയന്‍, ഇന്ത്യന്‍ ബാങ്ക് റിട്ട. സോണല്‍ മാനേജര്‍ നരേന്ദ്രന്‍, ഡോ. ഇ. സജീവ് കുമാര്‍, അഡ്വ. ആര്‍. മണികണ്ഠന്‍, സജി ശ്യാം, ഡോ. സ്മിത നായര്‍, കെ.പി. രാജേന്ദ്രന്‍ (ഉപാധ്യക്ഷന്‍), പി. ബേബി (സംയോജക്), ഡി.വി. കൃഷ്ണപ്രസാദ്, എം. ഉണ്ണികൃഷ്ണന്‍ (സഹ സംയോജക്), എ.സി. രാജേന്ദ്രന്‍ (ട്രഷറര്‍). യു. കൈലാസമണി, ഡോ. ആര്‍. പാര്‍ത്ഥസാരഥി, അഡ്വ. എസ്. ശാന്താദേവി, ബാലകൃഷ്ണന്‍ (പൂര്‍വ സൈനിക സേവാപരിഷത്ത്), ആര്‍. മോഹന്‍ദാസ്, മരുത എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Discussion about this post