തിരുവനന്തപുരം: സേവാഭാരതിയുടെ കൈത്താങ്ങില്‍ വിതുര വനവാസി ഊരിലെ പെണ്‍കുട്ടിക്ക് മാംഗല്യം. കൊമ്പരാംകല്ല് വനവാസി ഊരിലെ സുകുമാരന്റെയും വസന്തകുമാരിയുടെയും മകള്‍ കാവ്യേന്ദു ആണ് വിവാഹിതയായത്. കണ്ണൂര്‍ പുറച്ചേരി ക്രൂലേരി വീട്ടില്‍ മിഥുന്‍ ആണ് വരന്‍.
വിതുര ചായം ഭദ്രകാളി ക്ഷേത്ര ആഡിറ്റോറിയത്തില്‍ സേവാഭാരതി കേരളയുടെ നേതൃത്വത്തിലാണ് വിവാഹം നടത്തിയത്. സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡി. വിജയന്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗം ഡോ. സാബു കെ. നായര്‍, ജില്ലാ ജനറല്‍ സെക്രട്ടറി വി. ഗോപകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി രവി കാച്ചാണി, സംഘടനാ സെക്രട്ടറി വിനു, അനന്തശായി ബാലസദനം, പൂര്‍ണശ്രീബാലികാ സദനം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
കോട്ടൂര്‍ വനവാസി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം, നൈപുണ്യ പരിശീലനം, വിവാഹം തുടങ്ങിയവ സേവാഭാരതിയുടെ സഹായത്തിലാണ് നടക്കുന്നത്. 42 ലധികം സ്‌കൂളുകളില്‍ സേവാഭാരതിയുടെ കുടുംബ പ്രബോധനം സംഘടിപ്പിച്ചു കഴിഞ്ഞു. വനവാസി മേഖലയിലെ ആചാരങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ കൂടാതെ അവരുടെ പാരമ്പര്യ അറിവുകള്‍ തുടങ്ങിയവയൊക്കെ സേവാഭാരതി പ്രോത്സാഹിപ്പിച്ച് വരുന്നുണ്ട്.
Discussion about this post