കുറ്റിയാട്ടൂര്‍(കണ്ണൂര്‍): രാഷ്‌ട്ര സേവിക സമിതി കേരള പ്രാന്തത്തിന്റെ പ്രവേശ്, പ്രബോധ് ശിക്ഷാവര്‍ഗുകള്‍ സമാപിച്ചു. കുറ്റിയാട്ടൂര്‍ ശ്രീ ശങ്കര വിദ്യാനികേതനില്‍ മെയ് ഒന്നിന് രാഷ്‌ട്ര സേവികാ സമിതി അഖില ഭാരതീയ പ്രമുഖ സഞ്ചാലിക വി. ശാന്തകുമാരി ഉദ്ഘാടനം നിര്‍വഹിച്ച വര്‍ഗിന്റെ സമാരോപില്‍ പ്രാന്ത സംചാലിക ഡോ. ആര്യാദേവി മുഖ്യ പ്രഭാഷണം നടത്തി.
പ്രമുഖ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സുലേഖ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. നേതൃത്വം, കര്‍തൃത്വം എന്നതിലൂടെ വ്യക്തി നിര്‍മാണത്തിലൂടെ രാഷ്‌ട്ര പുനര്‍ നിര്‍മാണത്തിന് സ്ത്രീകളെ സജ്ജരാക്കി സംഘ ശതാബ്ദി വര്‍ഷത്തില്‍ കേരളത്തിലും സേവികാ സമിതി പ്രവര്‍ത്തനം മുഴുവന്‍ ഗ്രാമങ്ങളിലും എത്തിച്ച് സംഘടന പ്രവര്‍ത്തനം സജീവമാക്കാന്‍ ഇത്തരം വര്‍ഗ്ഗുകള്‍ ഉപകരിക്കുമെന്ന് ഡോ. ആര്യാദേവി പറഞ്ഞു.
വര്‍ഗ്ഗ് അധികാരി സ്വപ്‌ന രമേഷ്, ടി.ഒ. ഇന്ദിര, മുതിര്‍ന്ന പ്രചാരിക ജയന്തി അക്ക, പ്രാന്ത ബൗദ്ധിക് പ്രമുഖ് സരിത ദിനേഷ്, പ്രാന്ത സമ്പര്‍ക്ക പ്രമുഖ് നീലിമ കുറുപ്പ്, പ്രാന്ത തരുണി പ്രമുഖ് സ്‌നിഗ്ധ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Discussion about this post