കൊല്ലം: ഉണിച്ചക്കം വീട്ടിൽ കെ.ജി. ശങ്കർ സ്മാര മാധ്യമ പുരസ്ക്കാരം ജി. സജിത് കുമാറിന്. പന്തളം സ്വദേശിയായ ജി. സജിത് കുമാർ മൂന്നു പതിറ്റാണ്ടിലേറെയായി മാതൃഭൂമിയിൽ ജേർണലിസ്റ്റായി പ്രവർത്തിക്കുന്നു. തൃശൂർ, കൊച്ചി, കോട്ടയം, കോഴിക്കോട് ,
കൊല്ലം എന്ന യൂണിറ്റുകളിൽ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ മാതൃഭൂമിയുടെ കൊല്ലം ബ്യൂറോ ചീഫും സ്പെഷ്യൽ കറസ്പോണ്ടൻ്റുമാണ്. മുമ്പ് മാതൃഭൂമിയുടെ നർമ്മഭൂമിയെന്ന പ്രസിദ്ധീകരണത്തിൽ പതിവായി നർമ്മ ലേഖനങ്ങൾ എഴുതിയിരുന്നു. ആനുകാലികങ്ങളിലും ഒട്ടേറെ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയുടെ വിവിധ മേഖലകളെ സംബന്ധിച്ച വികസനോന്മുഖ വാർത്തകൾ കണക്കിലെടുത്ത് സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം നൽകുന്നത്. കൊല്ലത്തെ പരമ്പരാഗതവ്യവസായ മേഖലയുടെ നട്ടെല്ലായിരുന്ന കശുവണ്ടി വ്യവസായം നേരിടുന്ന പ്രശ്നങ്ങൾ , പരിഹാരമാർഗ്ഗങ്ങൾ, നടപടികളിലെ പോരായ്മകൾ എന്നിവ ചൂണ്ടിക്കാണിച്ചുള്ള വലിയ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.
2025 മെയ് 23 വെള്ളിയാഴ്ച്ച വൈകിട്ട് 4.30 ന് രാമവർമ്മ ക്ലബ്ബ് മിനി ഹാളിൽ നടക്കുന്ന നാരദജയന്തി ആഘോഷത്തിൽ വച്ച് ജി.സജിത്കുമാറിന് 10001 രൂപയും പ്രശസ്തിപത്രവും ശ്രീപത്മനാഭദാസ അവിട്ടം തിരുനാൾ ആദിത്യവർമ്മ സമർപ്പിക്കും.
Discussion about this post