കോട്ടയം : വിശ്വസംവാദ കേന്ദ്രം കോട്ടയം യൂണിറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഈ വർഷത്തെ നാരദ ജയന്തി മാധ്യമ പുരസ്കാരത്തിന് (2024-2025) അപേക്ഷകൾ ക്ഷണിക്കുന്നു. വിഷയം : “പരിസ്ഥിതി സംരക്ഷണം” .
2024 മേയ് 1 മുതൽ 2025 ഏപ്രിൽ 31 വരെ കോട്ടയം ജില്ലയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ, വാർത്തകൾ, ഫോട്ടോകൾ, എന്നിവ മത്സരത്തിന് അയക്കാം. പ്രിൻ്റ് മീഡിയ, ദൃശ്യമീഡിയ എന്നിവയ്ക്ക് പ്രത്യേകം പുരസ്കാരം നൽകും. സ്വരാജ് ശങ്കുണ്ണി പിള്ള സ്മാരക ദേശബന്ധു പുരസ്കാരവും 10001 രൂപ ക്യാഷ് അവാർഡും ആണ് നൽകുന്നത്.
പ്രസ്തുത വിഷയം സംബന്ധിച്ച് പ്രസിദ്ധീകരിച്ച പ്രിൻ്റ് മീഡിയ 3 പകർപ്പുകൾ / വീഡിയോ വിഷ്വൽ എന്നിവ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സഹിതം 2025 മെയ്യ് 31വൈകിട്ട് 5 മണിക്ക് മുൻപായി താഴെ കാണുന്ന വിലാസത്തിൽ ലഭിക്കണം.
കൺവീനർ,
വിശ്വ സംവാദ കേന്ദ്രം,
ഗോവിന്ദം, തിരുനക്കര, കോട്ടയം -1
Email ID: [email protected]
കൂടുതൽ വിവരങ്ങൾക്ക് സൂരജ് – 9846802646 , ജയകുമാർ – 7025304440 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് 2025 ജൂൺ മാസം 5-ാം തീയതി വ്യാഴാഴ്ച പുരസ്‌കാരങ്ങൾ നൽകും.
Discussion about this post