തിരുവനന്തപുരം: ഓപ്പറേഷന്‍ സിന്ദൂറിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മഹിളാ സമന്വയ വേദി ദക്ഷിണ കേരളത്തില്‍ സ്വാഭിമാനയാത്രകള്‍ സംഘടിപ്പിക്കുന്നു. പരിപാടിയോടനുബന്ധിച്ച് സൈനികരെയും കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തും. 26 വരെയുള്ള തീയതികളിലായാണ് സ്വാഭിമാനയാത്ര സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് മെയ് 26ന് വൈകുന്നേരം 4.30ന് പുളിമൂട്ടില്‍ നിന്ന് യാത്ര ആരംഭിച്ച് രക്തസാക്ഷി മണ്ഡപത്തില്‍ സമാപിക്കും. കൊല്ലത്ത് 25ന് വൈകിട്ട് 3ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്നാരംഭിച്ച് ചിന്നക്കടയില്‍ സമാപിക്കും. പത്തനംതിട്ട 23 നും കോഴഞ്ചേരിയിലും ആലപ്പുഴയിലും 26നും കോട്ടയത്ത് 24 നും സ്വാഭിമാന യാത്ര നടക്കും. എറണാകുളത്ത് ഇന്നലെ മറൈന്‍ ഡ്രൈവില്‍ സ്വാഭിമാനയാത്ര നടന്നു.
Discussion about this post