പത്തനംതിട്ട: മയില്‍പ്പീലി ബാലമാസിക പ്രചാരപ്രവര്‍ത്തനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനവും പോസ്റ്റര്‍ പ്രകാശനവും ബാലഗോകുലം കോഴഞ്ചേരി താലൂക്ക് വാര്‍ഷികത്തോടനുബന്ധിച്ച് ആറന്മുള വിജയാനന്ദ വിദ്യാപീഠത്തില്‍ നടന്നു. ചടങ്ങില്‍ ശബരിഗിരി ഗോകുല ജില്ലാ രക്ഷാധികാരി ഇന്ദുചൂഢന് മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി വൈസ് ചെയര്‍മാന്‍ മധു കോട്ട പോസ്റ്റര്‍ കൈമാറിയായിരുന്നു ഉദ്ഘാടനം.
ജൂണ്‍ ഒന്നു മുതല്‍ 31 വരെയാണ് കേരളത്തിലെ പ്രചാരപ്രവര്‍ത്തനം. ബാലഗോകുലത്തിന്റെ സുവര്‍ണ്ണ ജയന്തിയോടനുബന്ധിച്ച് കേരളത്തില്‍ 5,000 സ്ഥലങ്ങളില്‍ പ്രചാരപ്രവര്‍ത്തനം നടക്കും. 50,000 കോപ്പി ആണ് ഈ വര്‍ഷത്തെ പ്രചാര ലക്ഷ്യം. ഇതിന്റെ ഭാഗമായി ജൂണ്‍ 15ന് മയില്‍പ്പീലി ദിനം ആഘോഷിക്കും. അന്ന് കേരളത്തിലെ ഗോകുലപ്രവര്‍ത്തകര്‍ എല്ലാം മയില്‍പ്പീലി പ്രചാര പ്രവര്‍ത്തനത്തിന് ഇറങ്ങും. പ്രചാരമാസത്തില്‍ സൗജന്യ നിരക്കായ 300 രൂപയും വാര്‍ഷിക പതിപ്പുള്‍പ്പെടെ 450 രൂപയും നല്‍കി വരിക്കാരാകാം.
ചടങ്ങില്‍ അമൃതഭാരതി പൊതുകാര്യദര്‍ശി കെ.ജി. ശ്രീകുമാര്‍, കോഴഞ്ചേരി താലൂക്ക് രക്ഷാധികാരി സരളമ്മ, കോഴഞ്ചേരി താലൂക്ക് അധ്യക്ഷന്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post