ആലപ്പുഴ: വിശ്വസംവാദകേന്ദ്രം നാരദ ജയന്തിയോടനുബന്ധിച്ച് നൽകി വരുന്ന മാധ്യമ പുരസ്കാരം – 2025ന് മാതൃഭൂമി റിപ്പോർട്ടർ ജിനോ സി മൈക്കിൾ അർഹനായി. മയക്കു മരുന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മികച്ച വാർത്താ റിപ്പോർട്ടിനായിരുന്നു ഈ വർഷത്തെ അവാർഡ്.
വിശ്വസംവാദകേന്ദ്രം മുൻ ജ്യൂറി ചെയർമാനായിരുന്ന ഡോ:അമ്പലപ്പുഴ ഗോപകുമാർ സ്മാരക അവാർഡും പതിനായിരം രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
ഈ മാസം 31ന് ശനിയാഴ്ച രാവിലെ 10:30ന് പ്രസ്സ് ക്ലബ് ഹാളിൽ പ്രസ് ക്ലബ് പ്രസിഡൻ്റ് റോയ് കൊട്ടാരച്ചിറ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി.പത്മകുമാർ അവാഡ് നൽകും. തുടർന്ന് ആർ.എസ്.എസ് ദക്ഷിണ കേരള പ്രാന്ത സഹപ്രചാർ പ്രമുഖ് എം.സതീശൻ നാരദ ജയന്തി സന്ദേശം നൽകും.
ചടങ്ങിൽ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരെ ആദരിക്കുമെന്നും കോർഡിനേറ്റർ സി. ജെ.മധുപ്രസാദ് അറിയിച്ചു. ഡോ: എസ്. ഉമാദേവി അധ്യക്ഷയും ആർ.അജയകുമാർ, എസ്.ഡി. വേണുകുമാർ, ജെ. മഹാദേവൻ, കെ.ആർ സുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്.
Discussion about this post