തിരുവനന്തപുരം: പഴവങ്ങാടി മഹാഗണപതി ക്ഷേത്രം തിരുവാതിര കമ്മിറ്റി ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ നല്‍കി. പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തിന്റെ നടത്തിപ്പുകാരായ ആര്‍മി മദ്രാസ് റജിമെന്റല്‍ സെന്റര്‍ കമാണ്ടന്റ് ബ്രിഗേഡിയര്‍ കൃഷ്‌ണേന്ദു ദാസില്‍ നിന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ക്ഷേത്രം മുന്‍ തന്ത്രി ദേവനാരായണന്‍ പോറ്റി സ്വന്തം ശേഖരത്തില്‍ നിന്ന് ക്ഷേത്രത്തിന് കൈമാറിയ അമൂല്യ ഗ്രന്ഥങ്ങളാണ് വിചാരകേന്ദ്രത്തിന് സമ്മാനിച്ചത്.
തിരുവാതിര കമ്മിറ്റി ചെയര്‍മാന്‍ ദുര്‍ഗാദാസ്, കമ്മിറ്റി അംഗം പ്രൊഫ. വിജയകുമാര്‍, ഭാരതീയ വിചാരകേന്ദ്രം അക്കാദമിക് ഡീന്‍ ഡോ. മധുസൂദനന്‍ പിള്ള, മാനേജര്‍ ഗോപകുമാരന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post