തിരുവനന്തപുരം: കേരള സർവകലാശാലയിൽ നിലവിലുള്ള പ്രശ്ന കലുഷിതമായ സാഹചര്യം അക്കാദമിക പ്രവർത്തനങ്ങളെ താളംതെറ്റിക്കുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി അഖില ഭാരതീയ രാഷ്‌ട്രീയ ശിക്ഷിക് മഹാസംഘ് (ABRSM) കേരള സർവകലാശാല യൂണിറ്റ്. സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായി നിലകൊണ്ട് വൈസ് ചാൻസലരുടെ തീരുമാനങ്ങളെ ധിക്കരിച്ചുകൊണ്ട് സ്വാർത്ഥ താത്പര്യത്തോടെ പ്രവർത്തിക്കുന്നത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പൊതുസമൂഹത്തിന് തെറ്റായ മാതൃക സൃഷ്ടിക്കുന്നതിന് കാരണമാകുമെന്നും അഖില ഭാരതീയ രാഷ്‌ട്രീയ ശിക്ഷിക് മഹാസംഘ് യൂണിറ്റ് പറഞ്ഞു.
സിൻഡിക്കേറ്റിലുള്ള തങ്ങളുടെ മൃഗീയഭൂരിപക്ഷവും ഇടതുവിദ്യാർത്ഥി സംഘടനകളുടെ ധാർഷ്ട്യവും കൈമുതലാക്കി സർവകലാശാലയെ കലാപശാലയാക്കുവാനുള്ള ഹീനമായ പരിശ്രമത്തിൽ നിന്നും ഇടതുപക്ഷപ്രസ്ഥാനങ്ങൾ പിന്മാറണം. ഭരണത്തിന്റെ മറപറ്റി പൊലീസ് സംവിധാനത്തെ നിഷ്ക്രിയമാക്കി അക്രമവും, അരാജകത്വവും അഴിച്ചുവിടുന്ന കുത്സിതപ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന് കർശന നടപടികൾ വൈസ് ചാൻസലർ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
Discussion about this post