തിരുവനന്തപുരം: ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകമാണ് എന്ന് നിരീക്ഷിച്ച ഗവർണർ, അവ ഭാരതീയ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ് എന്നും അവയെ മാറ്റി നിർത്തിയാൽ സമൂഹത്തിന്റെ നിലനിൽപ്പിനെത്തന്നെ സാരമായി ബാധിക്കുമെന്നും ഗവർണർ അഭിപ്രായപ്പെട്ടു. ഇവ വിലക്കുന്നവർ ഏത് തരം സംസ്കാരത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് തനിക്ക് അറിയില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഇത് സംബന്ധിച്ച പരാതികൾ തനിക്ക് ലഭിച്ചിട്ടുണ്ട് എന്ന് അദ്ദേഹം വെളിപ്പെടുത്തി. ബാലഗോകുലത്തിന്റെ കനകജൂബിലി ആഘോഷം ബാലരാമപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാലഗോകുലം പ്രസ്ഥാനം നമ്മുടെ സാംസ്കാരിക മൂല്യങ്ങൾ കൈമാറുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഇതര സംസ്ഥാനങ്ങളിലേക്കും ബാലഗോകുലത്തിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.


ഡോ എൻ. ഉണ്ണികൃഷ്ണൻ, ശ്രീ കെ.എൻ. സജികുമാർ, ഡോ. രവീന്ദ്രൻ ഐഎഎസ്, ശ്രീ ബിജു ബി.എസ്. തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
Discussion about this post