കൊച്ചി: ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ ചിന്തന്‍ ബൈഠക്കിലും ജ്ഞാനസഭയിലും പങ്കെടുക്കുവാനായി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഇന്നെത്തും. രാത്രി 7.30ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന സര്‍സംഘചാലക് പിറവം ആദിശങ്കര നിലയത്തേക്ക് പോകും. 25 മുതല്‍ 27 ഉച്ചവരെ പിറവത്ത് നടക്കുന്ന ചിന്തന്‍ ബൈഠക്കിലും തുടര്‍ന്ന് 28 വരെ ഇടപ്പള്ളി അമൃത മെഡിക്കല്‍ കോളജില്‍ ജ്ഞാനസഭയിലും സര്‍സംഘചാലക് പങ്കെടുക്കും. നാളെ രാവിലെ 10ന് ആദിശങ്കര നിലയത്തില്‍ ചിന്തന്‍ ബൈഠക്കിന് തുടക്കമാകും.
വിദ്യാഭ്യാസത്തിലൂടെ വികസിത ഭാരതം എന്ന സന്ദേശവുമായി ജ്ഞാനസഭയ്‌ക്ക് 27ന് ഉച്ചതിരിഞ്ഞ് 2ന് തുടക്കമാകും. പുതിയ ദേശീയ വിദ്യാഭ്യാസനയത്തെ അടിസ്ഥാനമാക്കി കേരളത്തിന്റെയും ഭാരതത്തിന്റെയും വിദ്യാഭ്യാസത്തിന്റെ ഭാവി ചിന്തിച്ച് വിചാരം ചെയ്ത് ആവിഷ്‌കരിക്കുന്നതിനായി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നയരൂപീകരണകര്‍ത്താക്കള്‍, സ്‌കൂള്‍, കോളജ്, സര്‍വകലാശാല എന്നീ തലങ്ങളിലെ അദ്ധ്യാപകര്‍, ഗവേഷണ സ്ഥാപനങ്ങളുടെ മേധാവികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന സമ്പൂര്‍ണ വിദ്യാഭ്യാസ മേഖലയിലെ പ്രാതിനിധ്യം ഉറപ്പാക്കി അവരെ ഓരേ വേദിയില്‍ എത്തിക്കുക എന്നതാണ് ജ്ഞാനസഭ ലക്ഷ്യമിടുന്നത്.
27ന് ഉച്ചകഴിഞ്ഞ് 2ന് ജ്ഞാനസഭയുടെ ആദ്യസമ്മേളനത്തില്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റിസ് സെക്രട്ടറി ജനറല്‍ ഡോ. പങ്കജ് മിത്തല്‍, ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ ചെയര്‍മാന്‍ പ്രൊഫ. ടി.ജി. സീതാറാം, ഭാരതീയ ജ്ഞാനപരമ്പര ഡിവിഷന്‍ ദേശീയ കോര്‍ഡിനേറ്റര്‍ പ്രൊ
ഫ. ഗാണ്ടി എസ്. മൂര്‍ത്തി എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം 5ന് ജ്ഞാനസഭയില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സെക്രട്ടറി ഡോ. അതുല്‍ കോത്താരി എന്നിവര്‍ പങ്കെടുക്കും.
28ന് ഭാരതത്തിലെ ഇരുനൂറോളം വൈസ്ചാന്‍സര്‍മാര്‍ പങ്കെടുക്കുന്ന ദേശീയ വിദ്യാഭ്യാസ സമ്മേളനം നടക്കും. വിവിധ സമ്മേളനങ്ങളിലും സര്‍സംഘചാലക് പങ്കെടുക്കും.
Discussion about this post