കൊച്ചി : ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ വിദ്യാഭ്യാസ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് കൊച്ചിയിലെത്തി. നെടുമ്പാശേരിയില്‍ ഇന്നലെ രാത്രി 7.30 ന് അദ്ദേഹം വിമാനമിറങ്ങി.
വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷൻ ഡോ. എൻ.സി. ഇന്ദുചൂഡൻ, ആര്‍ എസ് എസ് ക്ഷേത്രീയ പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദർശനൻ എന്നിവര്‍ സ്വീകരിച്ചു.
തുടര്‍ന്ന് സര്‍സംഘചാലക് പിറവം ചിന്മയ ആദിശങ്കര നിലയത്തിലേക്ക് പോയി. ഇന്ന് രാവിലെ ചിന്തന്‍ ബൈഠക്കില്‍ അദ്ദേഹം പങ്കെടുക്കും. 29 ന് രാവിലെ അദ്ദേഹം തിരിച്ചു പോകും.
Discussion about this post