കോട്ടയം: കോട്ടയത്തിന്റെ അനശ്വര സാഹിത്യകാരനും ഐതിഹ്യമാലയിലൂടെ മലയാളികളുടെ ഉള്ളിൽ സ്ഥിരപ്രതിഷ്ഠ നേടിയ വ്യക്തിത്വവുമാണ് കൊട്ടാരത്തിൽ ശങ്കുണ്ണി എന്ന് ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജ് മുൻ അധ്യാപകൻ പ്രൊഫ. പി കെ ബാലകൃഷ്ണക്കുറുപ്പ് അഭിപ്രായപ്പെട്ടു. ഐതിഹ്യമാല കൂടാതെ 59 ഓളം കൃതികളുടെ കർത്താവ് കൂടിയാണ് അദ്ദേഹം എന്നതും സാഹിത്യ ലോകത്തിന് വിസ്മരിക്കാവുന്നതല്ല.
ആനക്കഥകളിലൂടെയും അമ്പല കഥകളിലൂടെയും വിശേഷപ്പെട്ട മറ്റ് പല കഥകളിലൂടെയും ചരിത്രത്തെ കൂടി ഇഴ ചേർത്ത് അദ്ദേഹം അവതരിപ്പിച്ചത് ഒരു കാലഘട്ടത്തിന്റെ അനിവാര്യത കൂടിയാണ്. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സംഘചാലക് എ കേരളവർമ്മ അധ്യക്ഷത വഹിച്ച യോഗത്തിൽ, വിഷ്ണു ആർപ്പുക്കര, ശരൺ ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Discussion about this post