കൊച്ചി: സാമൂഹ്യപരിവർത്തനവും ലോകക്ഷേമവും സാധ്യമാക്കുന്നതാകണം വിദ്യാഭ്യാസമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . വിദ്യ അവിദ്യ എന്ന് രണ്ടു തരത്തിലുള്ള ആശയങ്ങൾ ലോകത്തുണ്ട്. മനുഷ്യന്റെ ഭൗതിക ജീവിതത്തിലും ആത്മീയമായ അന്വേഷണത്തിലുംപ്രധാന പങ്ക് വഹിക്കുന്ന ഈ രണ്ട് ആശയങ്ങളെയും ഭാരതം ഉയർത്തിപ്പിടിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്ധ്യാത്മികതയുടെ നാടാണ് ഭാരതമെന്ന് അദ്ദേഹം പറഞ്ഞു.ഇടപ്പള്ളി അമൃത ഹോസ്പിറ്റലിലെ അമൃതായനം ഹാളിൽ നടന്നു വന്ന ജ്ഞാനസഭയുടെ സമാപനസഭയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യഥാർത്ഥ വിദ്വാൻമാർ മുറിയിൽ ഇരുന്ന് ചിന്തിക്കുക മാത്രമല്ല, ചിന്തിച്ചത് പ്രവർത്തിയിലൂടെ അനുഭവത്തിൽ കാണുകയും ചെയ്യുന്നയാളാണ്.
മെക്കാളെ മുന്നോട്ട് വച്ച കൊളോണിയൽ വിദ്യാഭ്യാസ രീതി ഇന്നത്തെ ഭാരതത്തിന് യോജിക്കുന്നതല്ല. മറിച്ച് ഭാരതീയമായ വിദ്യാഭ്യാസത്തിലൂടെ സത്യം, കരുണ എന്നിവയിൽ അധിഷ്ഠിതമായ ധർമ്മം നിർവഹിച്ച് വിശ്വമംഗളത്തിനായുള്ള ഭാരതത്തിൻ്റെ വിരാടമായ ശക്തിയെ ഉണർത്തുവാൻ സാധിക്കും. ഓരോ വ്യക്തിയും സ്വന്തം കർത്തവ്യം എന്ന നിലയിൽ സമൂഹത്തിൻ്റെ സമഗ്രമായ പരിവർത്തനത്തിനായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യു ജി സി വൈസ് ചെയർമാൻ ഡോ. ദീപക് ശ്രീവാസ്തവ അദ്ധ്യക്ഷത വഹിച്ച സമാപനസഭയിൽ സ്വാമി വിവേകാനന്ദ യൂണിവേഴ്സിറ്റി ചാൻസലർ അജയ് തിവാരി, ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ദേശീയ ജനറൽ സെക്രട്ടറി ഡോ അതുൽ കോത്താരി എന്നിവർ പ്രസംഗിച്ചു.
Discussion about this post