കാലടി: ഗീതാ സ്വാദ്ധ്യായ സമിതിയുടെ ആഭിമുഖ്യത്തിൽ 2000ൽ തിരുവനന്തപുരത്തു നടന്ന അന്താരാഷ്‌ട്ര ഗീതാ സെമിനാറിന്റെ രജത ജൂബിലിയോട് അനുബന്ധിച്ച് ആഗസ്ത് 31-ാംതീയതി ശ്രീരാമകൃഷ്ണ ആശ്രമം, ഭാരതീയ വിചാര കേന്ദ്രം, ഗീതാ സ്വാദ്ധ്യായസമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ കാലടി ശ്രീരാമകൃഷ്ണാശ്രമത്തിൽ അന്താരാഷ്‌ട്ര ഗീത സെമിനാർ സംഘടിപ്പിക്കുന്നു.
ഗീതായനം സെമിനാറിൽ തേജസ്വിസൂര്യ എംപി, ശ്രീവിദ്യാനന്ദ സ്വാമികൾ, സ്വാമി ധർമചൈതന്യ, സ്വാമി പൂർണാമൃതാനന്ദപുരി, ഡോ. കെ.എസ്. രാധാകൃഷ്ണൻ, ബ്രഹ്‌മചാരി സുധീർ ചൈതന്യ, ഡോ. മാല രാമനാഥ്, അഡ്വ. ശങ്കു ടി. ദാസ്, കൃഷ്ണ ഗോപാൽജി തുടങ്ങിയവർ പങ്കെടുക്കും.
ഒരു വർഷത്തെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന വേദിയാണ് ഇത്. തുടർന്ന് എല്ലാ ജില്ലകളിലും ഭഗവത്ഗീത സത്സംഗങ്ങളും പ്രഭാഷണങ്ങളും പഠന ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. ഇന്ന് വൈകിട്ട് 6ന് ശൃംഗേരി മഠത്തിൽ സെമിനാറിന്റെ മുന്നോടിയായി സത്സംഗവും പ്രഭാഷണവും നടക്കും.
അന്താരാഷ്‌ട്ര കായിക താരവും ലോക ചാമ്പ്യനുമായ ജോബി മാത്യു അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തും. ഗീതായനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ വെബ്‌സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ്. വിവരങ്ങൾക്ക് 9847598896.
Discussion about this post