കാലടി: ഭാരതത്തെ വിഘടിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് തുടര്‍ച്ച നല്‍കുന്ന ജനിതക വൈകല്യങ്ങളെയും അത് പേറുന്ന ദുഷിച്ച ആശയ വാദങ്ങളെയും തകര്‍ത്തു കളയുന്ന രണഗീതമാണ് ഭഗവദ്ഗീതയെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍.
ഭാരതീയ ദാര്‍ശനികതയുടെ യുക്തിഭദ്രത കേവലം ബൗദ്ധികവ്യായാമത്തില്‍ അഭിരമിക്കുന്നതിനല്ല, മറിച്ച് പ്രയോഗശക്തിയുടെ വിളനിലങ്ങളില്‍ അടരാടുന്നതിനാണ്. ഇത് വെളിപ്പെടുത്തുന്ന രണഗീതയാണ് ഭഗവദ്ഗീതയുടെ കാലികപ്രസക്തമായ മുഖം എന്നും അദ്ദേഹം പറഞ്ഞു. ഗീതാസ്വാദ്ധ്യായ സമിതിയുടെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് കാലടിയില്‍ നടക്കുന്ന ഗീതായനം ദേശീയ സെമിനാറിന്റെ മുന്നോടിയായി കാലടി ശൃംഗേരി മഠത്തില്‍ സംഘടിപ്പിച്ച വിളംബരസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്‌ട്ര കായികതാരം ജോബി മാത്യു അധ്യക്ഷത വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം ജില്ലാ അധ്യക്ഷന്‍ ഡോ. സി.എം. ജോയ്, കാലടി സ്ഥാനീയ സമിതി അധ്യക്ഷന്‍ ഡോ. കൃഷ്ണന്‍ നമ്പൂതിരി, ഡോ. എടനാട് രാജന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post