കൊച്ചി: എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ബാധകമായ പഴുതുകള്‍ അടച്ചുള്ള മതപരിവര്‍ത്തന നിരോധന നിയമവും ഏകീകൃത സിവില്‍ കോഡും കൊണ്ടുവരാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ഒരു ക്രിസ്തീയ പുരോഹിതന്‍ പറയാനിടയായത് സമ്മര്‍ദതന്ത്രത്തിന്റെയും പരിവര്‍ത്തന ശ്രമങ്ങള്‍ സുഗമമാക്കാനുമുള്ള ശ്രമങ്ങളുടെയും ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ മതപരിവര്‍ത്തന ശ്രമങ്ങളുടെ പ്രഭവകേന്ദ്രം കേരളമാണ് എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇപ്പോള്‍ നടക്കുന്ന സമരങ്ങളും ചര്‍ച്ചകളും. കേരളത്തിലെ ഏകദേശം 70 താലൂക്കുകളില്‍ ശക്തമായ മതപരിവര്‍ത്തന ശ്രമങ്ങളാണ് നടക്കുന്നത്. സനാതന ബിംബങ്ങളെ മോശമാക്കി ചിത്രീകരിച്ചും പ്രലോഭിപ്പിച്ചും പണം ഒഴുക്കിയുമാണ് ഈ ശ്രമങ്ങളെ വിജയിപ്പിക്കുന്നത്. ഇതേ സാഹചര്യം തന്നെയാണ് ഏകീകൃത സിവില്‍ കോഡിന്റെ കാര്യത്തിലുമുള്ളത്. രാജ്യത്തെ പൗരന്മാരെ തുല്യരായി കാണുന്ന ഭരണഘടനയുടെ ലക്ഷ്യം പൂര്‍ത്തിയാകണമെങ്കില്‍ യൂണിഫോം സിവില്‍ കോഡും ഉടനടി രാജ്യത്ത് നടപ്പാക്കണമന്ന് വിഎച്ച്പി ആവശ്യപ്പെട്ടു.
Discussion about this post