മാഹി: ഭാരതമെന്ന പേരും ഭാരതമാതാവ് എന്ന സങ്കല്‍പവും ആക്ഷേപത്തിന് വിഷയമാക്കുന്നവര്‍ സത്യത്തിന് നേരെ കണ്ണടക്കുന്നവരാണെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍.
മാഹിയില്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ സംസ്ഥാന പഠനശിബിരത്തില്‍ വിശാല ഭാരതം പവിത്ര ഭാരതം എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതം എന്ന വാക്കും ഭൂപ്രദേശവും ഋഗ്വേദ കാലത്തോളം പഴക്കമുള്ളവയാണ്. ഋഗ്വേദത്തിലാണ് ഭാരതം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചിരിക്കുന്നത്. സംന്യാസിമാരും ഉപനിഷത്തുക്കള്‍ രചിച്ചവരുമാണ് ഭാരതം എന്ന വാക്ക് ഉപയോഗിച്ചത്. ഭാരതത്തെ അമ്മയായി കണ്ടവരാണ് ഭാരത മാതാവ് എന്ന സങ്കല്‍പ്പവും ഉണ്ടാക്കിയത്. ഭാരതം ഒരു സാംസ്‌കാരിക രാഷ്‌ട്രമാണ്. ഭാരത രാഷ്‌ട്രം ആത്യന്തികമായി ഒരു സാംസ്‌കാരിക-ആദ്ധ്യാത്മിക സങ്കല്പമാണെന്നും ഭാരതത്തെ അമ്മയായി കണ്ടവരാണ് ഭാരതമാതാവെന്ന സങ്കല്‍പ്പവും ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഡോ. അംബേദ്കര്‍ പറഞ്ഞ സാംസ്‌കാരിക ഏകത എന്ന ഭാരതത്തിന്റെ ആത്മ ഐക്യസങ്കല്പത്തിലേക്കാണ് എല്ലാ ചിന്തകരും വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മാഹി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന പഠനശിബിരത്തിന്റെ ഒന്നാം സഭയില്‍ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ. സി.വി. ജയമണി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ആമുഖഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു, സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. ഭാസ്‌കരന്‍ കാരായി എന്നിവര്‍ പ്രസംഗിച്ചു.
രണ്ടാം സഭയില്‍ ഭാരത ദേശീയത-രാജ നൈതിക സാംസ്‌കാരിക പരിപ്രേക്ഷ്യമെന്ന വിഷയത്തില്‍ ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജി നാരായണന്‍ സംസാരിച്ചു. ഉപാധ്യക്ഷന്‍ ഡോ. എന്‍. സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. മൂന്നാം സഭയില്‍ ഏകാത്മ മാനവദര്‍ശനം-അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ എന്ന വിഷയത്തില്‍ വാഴൂര്‍ എന്‍എസ്എസ് കോളേജ് റിട്ട. പ്രൊഫ. ബി. വിജയകുമാര്‍ സംസാരിച്ചു. സെക്രട്ടറി ഡോ. സി.എ. ഗീത അധ്യക്ഷത വഹിച്ചു. നാലാം സഭയില്‍ വികസിത ഭാരതം-ഏകാത്മ മാനവ ദര്‍ശനത്തിന്റെ സാധ്യതകള്‍ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും നടത്തി. മുന്‍ അധ്യക്ഷന്‍ ഡോ. എം. മോഹന്‍ദാസ്, കാര്യാധ്യക്ഷ ഡോ. എസ്. ഉമാദേവി, അധ്യക്ഷന്‍ ഡോ. സി.വി. ജയമണി എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. ഉപാധ്യക്ഷന്‍ ഡോ. കെ.പി. സോമരാജന്‍ മോഡറേറ്ററായി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ. കെ. അശോകന്‍ പ്രസംഗിച്ചു.
Discussion about this post