തിരുവനന്തപുരം: പശ്ചിമബംഗാളിലെ സിലിഗുരിയില്‍ നടന്ന എബിവിപി കേന്ദ്രീയ പ്രവര്‍ത്തകസമിതി യോഗത്തില്‍ എന്‍സിടി ശ്രീഹരിയെ ദേശീയ അധ്യക്ഷന്‍ ഡോ. രാജ്ശരണ്‍ ശാഹി സംസ്ഥാന സംഘടനാ സെക്രട്ടറിയായി പ്രഖ്യാപിച്ചു.
സംസ്ഥാന സഹ സംഘടന സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു. കാസര്‍കോട് ജില്ലയിലെ രാജപുരം സ്വദേശിയാണ്. കാസര്‍കോട് നിത്യാനന്ദ കോളജില്‍ നിന്ന് പോളിടെക്‌നിക് ബിടെക് പഠനവും പാലക്കാട് എന്‍എസ്എസ് എഞ്ചിനീയറിംഗ് കോളജില്‍ നിന്ന് എംടെക് പഠനം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
സംസ്ഥാന ജോ. സെക്രട്ടറി, തൃശൂര്‍ ജില്ലാ സംഘടന സെക്രട്ടറി, കോഴിക്കോട് വിഭാഗ് സംഘടന സെക്രട്ടറി, കണ്ണൂര്‍ വിഭാഗ് സംഘടന സെക്രട്ടറി, ദേശീയ നിര്‍വാഹകസമിതി അംഗം, സംസ്ഥാന സെക്രട്ടറി, കേന്ദ്ര പ്രവര്‍ത്തകസമിതി അംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2022-23, 2023-24 അധ്യയന വര്‍ഷങ്ങളില്‍ എബിവിപി കേരള സംസ്ഥാന സെക്രട്ടറി ആയിരുന്നു.
Discussion about this post