തിരുവനന്തപുരം: ഹിന്ദുസമാജത്തിന്റെ പുരോഗതിക്കായി എല്ലാ വീടുകളിലും ധര്‍മരക്ഷാ നിധി മാറ്റിവയ്‌ക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി സ്ഥാണുമാലയന്‍. ഹിന്ദുസമാജത്തിലെ യുവതലമുറയ്‌ക്ക് തൊഴില്‍ നേടുന്നതിനും സമ്പാദനത്തിനും ആ തുക ഉപയോഗപ്പെടുത്താനാകണമെന്നും അദ്ദേഹം പറഞ്ഞു. വിഎച്ച്പി സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തില്‍ സമാരോപ് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ലോകം മുഴുവന്‍ ഹിന്ദുമതവും വസുധൈവ കുടുംബകവും അംഗീകരിക്കപ്പെടുകയാണെന്നും ഇസ്ലാമികരാഷ്‌ട്രങ്ങള്‍പോലും രാമായണത്തിലും മഹാഭാരതത്തിലും ഗവേഷണങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. രാമായണവും മഹാഭാരതവും ഹിന്ദുവീടുകളില്‍ നിര്‍ബന്ധമായും എത്തിക്കാനാകണം. കുട്ടികളെ അവയെല്ലാം പഠിപ്പിക്കാനും പദ്ധതികള്‍ തയാറാക്കണം. എല്ലാ വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ പ്രബോധനം നല്‍കണം. പ്രവര്‍ത്തകര്‍ സ്വയം മൂല്യനിര്‍ണയം നടത്തണം. സമാജത്തിന്റെ പരിവര്‍ത്തനത്തിനായി ഒരുമയോടെയും ആത്മവിശ്വാസത്തോടെയും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വിജി തമ്പി പ്രസിഡന്റ്, അഡ്വ. അനില്‍ വിളയില്‍ സെക്രട്ടറി
വിഎച്ച്പി സംസ്ഥാന പ്രസിഡന്റായി വിജി തമ്പിയേയും സംസ്ഥാന സെക്രട്ടറിയായി അഡ്വ. അനില്‍ വിളയിലിനെയും സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു.

സംഘടനാ സെക്രട്ടറി കെ.ആര്‍. കണ്ണന്‍, വി. ശ്രീകുമാര്‍ (ട്രഷറര്‍) അഡ്വ. അനുരാഗ്.ടി.സി, നാരായണ റാവു, പ്രസന്ന ബാഹുലേയന്‍ (വൈസ് പ്രസിഡന്റുമാര്‍), അബിനു സുരേഷ്, കെ.ആര്‍. ദിവാകരന്‍, എം.കെ. ദിവാകരന്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
Discussion about this post