കൊച്ചി: കെഎസ്ഇബിയിലെ വിവിധ കാറ്റഗറിയില്‍ നിന്നും പെന്‍ഷനായ തൊഴിലാളികളെ ഉള്‍പ്പെടുത്തി കെഎസ്ഇബി പെന്‍ഷനേഴ്സ് സംഘ് (ബിഎംഎസ്) രൂപീകരിച്ചു. എറണാകുളം ബിഎംഎസ് സംസ്ഥാന കാര്യാലത്തില്‍ യു.വി. സുരേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ ബിഎംഎസ് സംസ്ഥാന സംഘടന സെക്രട്ടറി മഹേഷ് മാര്‍ഗനിര്‍ദ്ദേശം നല്‍കി. അഖില ഭാരതീയ പെന്‍ഷനേഴ്‌സ് സംഘ് സമിതിയംഗം രവീന്ദ്രന്‍ ചെന്നൈ, കേരള വൈദ്യുതി മസ്ദൂര്‍ സംഘ് (ബിഎംഎസ്) സംസ്ഥാന പ്രസിഡന്റ് മധുകുമാര്‍, ജനറല്‍ സെക്രട്ടറി ഗിരീഷ് കുളത്തൂര്‍, രാധാകൃഷ്ണന്‍ മലപ്പുറം എന്നിവര്‍ സംസാരിച്ചു.
യു.വി. സുരേഷ് (തിരുവനന്തപുരം) പ്രസിഡന്റായും ആനന്ദന്‍ (കോഴിക്കോട്) ജനറല്‍ സെക്രട്ടറിയായും പ്രസാദ് പുത്തലത്ത് (കണ്ണൂര്‍) ട്രഷറര്‍ ആയും പതിനഞ്ചംഗ പ്രവര്‍ത്തകസമിതിയെ തെരഞ്ഞെടുത്തു. കെ.ജി. ജയകുമാര്‍ എറണാകുളം, സന്തോഷ് കെ. കോഴിക്കോട്, ശരത് ചന്ദ്രന്‍ തിരുവനന്തപുരം, ദിനേശ് കുമാര്‍ തൃശൂര്‍, ചന്ദ്രന്‍ വെങ്ങോലത്ത് മലപ്പുറം, ടി.പി. ഉണ്ണികൃഷ്ണന്‍ കോഴിക്കോട് എന്നിവര്‍ വൈസ് പ്രസിഡന്റുമാരും പ്രമോദ്കുമാര്‍ കോട്ടയം, എ.കെ. ബാബു തൃശൂര്‍, വസന്തനായിക് കാസര്‍ഗോഡ്, വിജയലക്ഷ്മി തിരുവനന്തപുരം, രാധാകൃഷ്ണന്‍ നെച്ചിക്കാട്ട് മലപ്പുറം, രാധാകൃഷ്ണന്‍ എസ്. കൊല്ലം എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
Discussion about this post