കൊച്ചി: അഖിലഭാരത തലത്തില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രതിരോധാത്മക ആരോഗ്യസേവന സംഘടനയാണ് ആരോഗ്യ ഭാരതീ. ഭോപാല്‍ ആണ് കേന്ദ്രം. സംഘടനയുടെ അഖിലഭാരതപ്രതിനിധി മണ്ഡല്‍ സമ്മേളനം സപ്തംബര്‍ 20,21 തീയതികളില്‍ എളമക്കര ഭാസ്‌കരീയത്തില്‍ നടക്കുമെന്ന് ദേശീയ സംഘടനാ കാര്യദര്‍ശി ഡോ. അശോക് കുമാര്‍ വാര്‍ഷ്ണേയ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2002ല്‍ നവംബര്‍ 2 ന് കാര്‍ത്തിക -തുലാം-കൃഷ്ണ ത്രയോദശീ തിഥിയില്‍ ധന്വന്തരി ജയന്തി ദിനത്തില്‍ എറണാകുളത്താണ് ആരോഗ്യഭാരതീ രൂപം കൊണ്ടത്. ജീവിത ശൈലിയും ദിനചര്യയും ഋതുചര്യയും കേന്ദ്രമാക്കിയുള്ള പ്രവര്‍ത്തനങ്ങളും ബോധവത്കരണങ്ങളും പരിശീലനങ്ങളും ഭാരതത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ രണ്ടു പതിറ്റാണ്ടിലേറേ കാലമായി നടത്തിവരുന്നു.
ആരോഗ്യഭാരതീയുടേ അഖിലഭാരത പ്രതിനിധി മണ്ഡല്‍ സമ്മേളനം സെപ്റ്റംബര്‍ 20,21 തീയ്യതികളിലായി നടക്കുന്നതാണ്. ആസേതുഹിമാചലം എല്ലാ സംസ്ഥാനങ്ങളില്‍ നിന്നു മായി 600ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ ആദ്യദിനം സെ. 20ന് നടക്കുന്ന ഉദ്ഘാടനസഭ രാവിലെ 10ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും.
ആയുഷ് മന്ത്രാലയം സെക്രട്ടറി ശ്രീ രാകേഷ് കൊട്ടേചയും മറ്റു പ്രമുഖ ആരോഗ്യ പ്രവര്‍ത്തകരുംഅഖിലഭാരത സമ്മേളനത്തില്‍ സംബന്ധിക്കുന്നതാണ്.
ആരോഗ്യഭാരതി ദേശീയ അധ്യക്ഷന്‍ ഡോ. രാകേഷ് പണ്ഡിറ്റ്, ദേശീയ സെക്രട്ടറി ഡോ. സുനില്‍ ജോഷി അകോല എന്നിവര്‍ മാര്‍ഗനിര്‍ദേശം നല്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ഡോ. ജെ. രാധാകൃഷ്ണനും പങ്കെടുത്തു.
Discussion about this post