കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നതായി വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍.
കഴിഞ്ഞ കുറെ മാസത്തിനുള്ളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഉള്ളിലും പരിസരത്തുമായി ധാരാളം ആചാരലംഘനങ്ങള്‍ നടന്നിട്ടുണ്ട്. ഒരു പ്രത്യേക മതവിഭാഗത്തിലെ ആള്‍ക്കാരാണ് ഇത്തരത്തിലുള്ള ആചാരലംഘനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. ഇത് അന്വേഷണവിധേയമാക്കണം. അബ്ദുല്‍ ഹക്കീം എന്ന് പറയുന്ന വ്യക്തി ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഒരു തുളസിത്തറയില്‍ കാണിച്ച വൃത്തികേടും ജസ്ന സലീം ഗുരുവായൂര്‍ ഭക്ത എന്ന നാട്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍ റീല്‍സ് ചിത്രീകരിച്ചതും കഴിഞ്ഞദിവസം ജാസ്മിന്‍ ജാഫര്‍ എന്ന യുവതി ക്ഷേത്രക്കുളത്തിലും നടപ്പുരയിലും അനധികൃതമായി റീല്‍സ് ചിത്രീകരിച്ച് സമൂഹമാധ്യമത്തില്‍ ഇട്ടതും ഇത്തരത്തിലുള്ള ആചാരലംഘനങ്ങളുടെ ഉദാഹരണമാണ്.
അന്യമതസ്ഥര്‍ക്ക് കര്‍ശനമായി വിലക്കുള്ള ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇത്തരത്തിലുള്ളവര്‍ കടന്നുകയറി പവിത്രത നശിപ്പിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. ഒരു പ്രത്യേക മതവിഭാഗത്തിലുള്ള ആളുകള്‍ മാത്രം ഇത്തരത്തിലുള്ള ആചാരലംഘനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നു. ഇതേക്കുറിച്ച് ശക്തമായ അന്വേഷണം നടത്തണം, അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post