കൊല്ലം: സക്ഷമ കൊല്ലം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ വാർഷിക പ്രതിനിധി സമ്മേളനവും ഭിന്നശേഷി കുടുംബ സംഗമവും നടന്നു. കൊല്ലം മാമൂട്ടിൽകടവ് പുതിയകാവ് സെൻട്രൽ സ്കൂളിൽ നടന്ന പരിപാടിയിൽ സക്ഷമ ജില്ലാ പ്രസിഡന്റ് അഡ്വ:എ. ആർ അയ്യപ്പൻപിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി എൻ. സുബ്രമണ്യൻ സ്വാഗതം പറയുകയും കേരള സർവകലാശാല സിന്തിക്കേറ്റ് മെമ്പർ പി. എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തുകൊണ്ട്, ഉദ്ഘാടന പ്രസംഗത്തിൽ “ലോകത്തുള്ള എണ്ണൂറുകോടി മനുഷ്യരേയും വ്യത്യസ്തമായ കണ്ണുകളും കൈരേഖകളുമായിട്ടാണ് സൃഷ്ടിച്ചതെന്നും, അതിൽ നിന്നും വ്യത്യസ്തമായി ഭിന്നശേഷിക്കാരെ സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ അവരിൽ ദിവ്യത്വമായ വിവിധ കഴിവുകൾ ഉണ്ടാകുമെന്നും അത് അവരിൽ നിന്ന് വേർതിരിച്ചെടുക്കേണ്ടതാണ് സമൂഹത്തിന്റെ കടമയെന്നും “പറഞ്ഞു.
മുഖ്യഅതിഥിയായി സിസ്റ്റർറോസ്‌ലിൻ(സ്നേഹതീരം, വിളക്കുടി), സക്ഷമ സംസ്ഥാന ജോയിൻസെക്രട്ടറി സുരേഷ്കുമാർ, സംസ്ഥാന സമിതി അംഗം വിനയചന്ദ്രൻ, ജില്ലാരക്ഷാധികാരി കിഷോർ ഖിൽനാനി, വീൽചെയർ അസോസിയേഷൻ ജില്ലാ ട്രഷറർ എം. ബിജു,ആർ.എസ്. എസ് കൊല്ലം വിഭാഗ് സേവ പ്രമുഖ് ജി. ജയറാം എന്നിവർ സംസാരിച്ചു. ജില്ലാ പ്രതിനിധിസമ്മേളനത്തിൽ സക്ഷമ കൊല്ലം ജില്ലാ പ്രതിനിധികളെ തിരഞ്ഞെടുത്തു.

രക്ഷാധികാരികളായി ബി. കിഷോർ ഖിൽനാനി, ഡോ.ആർ ബാബുലാൽ എന്നിവരേയും, പ്രസിഡന്റായി അഡ്വ:എ. ആർ. അയ്യപ്പൻപിള്ള, വൈസ്പ്രസിഡന്റായി ഡോ. സി. എസ് സാജൻ,ഡോ. ജി. ഗിരിശങ്കർ, ആർ. ആര്യലാൽ എന്നിവരേയും, സെക്രട്ടറിയായി എൻ. സുബ്രമണ്യൻ, ജോയിൻസെക്രട്ടറിയായി ഗോപകുമാർ, ട്രഷറർ റ്റി. ശിവകുമാർ, മഹിളാപ്രമുഖായി ജി.അഞ്ജന , യുവപ്രമുഖായി ജി.അജിൻകൃഷ്ണൻ, കമ്മിറ്റി അംഗങ്ങളായി എം. ബിജു, ജെ. വി വനമൂർത്തി, എസ്. സന്തോഷ് കുമാർ, അഡ്വ:സണ്ണി സക്കറിയ,കെ. മനോജ്, ഡോ. എസ്. മധുകുമാർ, ആർ. സുരേഷ് കുമാർ, ഗണേഷ് ശക്തികുളങ്ങര എന്നിവരെ തിരഞ്ഞെടുത്തു.
Discussion about this post