തിരുവനന്തപുരം : ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ അഞ്ചു വർഷങ്ങൾ എന്ന വിഷയത്തിൽ തിരുവനന്തപുരം സംസ്കൃതി ഭവനിൽ 25ന് വൈകിട്ട് നടന്ന സെമിനാർ എ ബി ആർ എസ് എം ദേശീയ സഹ സംഘടന സെക്രട്ടറി ശ്രീ ഗുന്ദ ലക്ഷ്മൺ ഉദ്ഘാടനം ചെയ്തു.
“കേരളം അമിത രാഷ്‌ട്രീയവൽക്കരണത്തിന്റെ ഇരയായ സംസ്ഥാനമാണ്. ഏത് പുത്തൻ കാഴ്ചപ്പാടുകളെയും എതിർക്കുക എന്ന ആശയം മാത്രമാണ് കേരളത്തിൽ മാറിമാറി ഭരിച്ച ഗവൺമെന്റുകൾ മുഖമുദ്രയാക്കിയത്. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള പരിഷ്കാരങ്ങൾ ഈ കാരണങ്ങളാൽ തന്നെ കേരളത്തിൽ നടപ്പിലാക്കാൻ വളരെ വൈകി. അതുപോലെതന്നെ ഭാരതീയ ജ്ഞാന പരമ്പരകളെ സംബന്ധിച്ച പാഠ്യപദ്ധതി ദേശീയ വിദ്യാഭ്യാസ നയത്തിലെ കാതലായ ഒരു നിർദ്ദേശം ആയിരുന്നു എന്നാൽ പ്രീണന രാഷ്‌ട്രീയത്തിന്റെ ഭാഗമായി വേണ്ട രീതിയിൽ ഇത്തരം പാഠ്യപദ്ധതികൾ കരിക്കുലത്തിൽ ഉൾപ്പെടുത്തിയിട്ടില്ല”, അദ്ദേഹം അഭിപ്രായപ്പെട്ടു.
യുവി എ എസ് സംസ്ഥാന പ്രസിഡന്റ് ഡോക്ടർ സിപി സതീഷ് അധ്യക്ഷനായി. ഡോക്ടർ നന്ദ്യത്ത് ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി മുഖ്യധാര മാധ്യമങ്ങൾ ദേശീയ വിദ്യാഭ്യാസ നയത്തെ സംബന്ധിച്ച് വിവിധ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നുണ്ടെന്നും അത്തരം കാഴ്ചപ്പാടുകളെ കൂടി ഉൾക്കൊണ്ടുകൊണ്ട് പരിഷ്കാരങ്ങളുമായി മുന്നോട്ടു പോകാൻ ഗവൺമെന്റുകൾ തയ്യാറാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോക്ടർ ലക്ഷ്മി വിജയൻ വി ടി സ്വാഗതം ആശംസിച്ചു. ജില്ലാ അധ്യക്ഷൻ ഡോക്ടർ സന്തോഷ്, സംസ്ഥാന സമിതി അംഗങ്ങളായ പ്രൊഫസർ പ്രിയേഷ് സി എ, പ്രൊഫസർ സന്തോഷ് ആർ,പ്രൊഫസർ ശിവകുമാർ, ഡോക്ടർ രതീഷ്, ഡോക്ടർ സൗമ്യ മുരുകേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം സംസ്ഥാന ഉപാധ്യക്ഷൻ വി രഘുനാഥ് നന്ദി പ്രസംഗം നടത്തി.
Discussion about this post