കൊച്ചി: ശുചിത്വമാർന്ന കടൽത്തീരം, സുരക്ഷിതമായ സമുദ്രം എന്ന സന്ദേശം നൽകിക്കൊണ്ട് 1986 മുതൽ അന്തർദ്ദേശീയതലത്തിൽ സമുദ്രതീര ശുചീകരണ ദിനാചരണം നടന്നു വരുന്നു. മഴ ലഭിക്കുന്നതും, നാം ശ്വസിക്കുന്ന ഓക്സിജൻ്റെ 75% എത്തിച്ചേരുന്നതും. അന്തരീക്ഷ താപനില ക്രമീകരിക്കുന്നതുമെല്ലാം സമുദ്രമാണ്. സമുദ്രതീരങ്ങൾ മാത്രമല്ല, സമുദ്രം മുഴുവൻ മനുഷ്യനുണ്ടാക്കുന്ന മാലിന്യം കൊണ്ട് നിറയുകയാണ്. ഓരോ മണിക്കൂറും 11 ലക്ഷം ടൺ മാലിന്യം സമുദ്രത്തിലേക്ക് ഒഴികെയെത്തുന്നു എന്നു പറയുമ്പോൾ അതിൻ്റെ വൈപുല്യം ഊഹിക്കാവുന്നതിനും അപ്പുറമാണ്. അതിനാൽ, സമുദ്ര രക്ഷ മനുഷ്യനുൾപ്പടെ സകല ജീവജാലങ്ങളുടെയും നിലനില്പ്പിന് അനിവാര്യമാണെന്ന് തിരിച്ചറിയുക.
സമുദ്ര സംരക്ഷണത്തിൻ്റെ ഈ മഹത്വം ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സപ്തംബർ മാസത്തെ മൂന്നാം ശനിയാഴ്‌ച (2025 സപ്തംബർ 20) അന്തർദ്ദേശീയ സമുദ്രതീര ശുചീകരണ ദിനമായി വിവിധ പരിപാടികളോടെ ലോകമെമ്പാടും ആചരിക്കുന്നത്. പ്ലാസ്റ്റിക്ക് മലിനീകരണം മതിയാക്കൂ…. ഉപയോഗിച്ച ഫാഷൻ വസ്‌തുക്കളും വസ്ത്രങ്ങളും കൈമാറ്റം ചെയ്യൂ…. (Beat Plastic Pollution & circulate textile and fashion waste) എന്നതാണ് ഈ വർഷത്തെ സന്ദേശ വാക്യം. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം, കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം, ഭാരതീയ തീരരക്ഷ സേന തുടങ്ങി വിവിധ കേന്ദ്ര മന്ത്രാലയങ്ങളും, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, സാമൂഹ്യ സാംസ്‌കാരിക സംഘടനകൾ ഇവരെല്ലാമായി സഹകരിച്ചു കൊണ്ട് പര്യാവരൺ സംരക്ഷൺ വേദിയുടെ ആഭിമുഖ്യത്തിൽ ദേശവ്യാപകമായി സമുദ്രതീരശുചീകരണം ആസൂത്രണം ചെയ്തിരിക്കുന്നു.
ഇതിന്റെ ഭാഗമായി സപ്തംബർ 20 ന് രാവിലെ 8 മണി മുതൽ 10 മണി വരെ പ്രകൃതി രക്ഷ സൂപോഷണ വേദിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ വിവിധ സമുദ്രതീരങ്ങൾ ശുചീകരിക്കു വാനും ചില ജില്ലകളിൽ നദീതീരങ്ങൾ ശുചീകരിക്കുവാനും നിശ്ചയിച്ചിരിക്കുന്നു. ഈ ജനകീയ ബോധവൽക്കരണ ഉദ്യമത്തിൽ താങ്കളുടെയും താങ്കൾ പ്രതിനിധാനം ചെയ്യുന്ന സ്ഥാപനത്തിൻ്റെയും/സംഘടയുടെയും സർവാത്മനായുള്ള സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു.
Discussion about this post