കോഴിക്കോട്: ബിജെപിയുടെ മുതിർന്ന നേതാവ് ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്റർ ഇന്ന് പുലർച്ചെ അന്തരിച്ചു. പതിറ്റാണ്ടുകളായി ബിജെപിയുടെ വിവിധ തലത്തിലുള്ള പ്രവർത്തനത്തിൽ സജീവമായിരുന്നു. തുടക്കത്തിൽ ജനസംഘത്തന്റെ പ്രവർത്തകനായിരുന്നു. കോഴിക്കോട് ജില്ലാ പ്രസിഡൻറ് ആയി ശ്രദ്ധേയ പ്രവർത്തനം നടത്തി. ദേശീയ കൗൺസിൽ അംഗവും ആയിരുന്നു. ജനസംഘകാലം മുതൽ നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്. മലബാറിൽ സംഘടന കെട്ടിപ്പെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട് അദ്ദേഹം.
Discussion about this post