കൊച്ചി: ആരോഗ്യഭാരതി ദേശീയ പ്രതിനിധി മണ്ഡല്‍ സമ്മേളനം 20, 21 തീയതികളില്‍ എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. നാളെ രാവിലെ 10ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് സഹസര്‍കാരൃവാഹ് ഡോ. കൃഷ്ണഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യഭാരതി ദേശീയ അധൃക്ഷന്‍ ഡോ. രാകേഷ് പണ്ഡിറ്റ്, ദേശീയ ജന. സെക്രട്ടറി ഡോ. സുനില്‍ ജോഷി, ദേശീയ സംഘടനാ സെക്രട്ടറി ഡോ. അശോക് കുമാര്‍ വാര്‍ഷ്ണേയ്, സംസ്ഥാന അധൃക്ഷന്‍ ഡോ. ജെ. രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി ഡോ. ഹരികൃഷ്ണന്‍ എന്നിവര്‍ മാര്‍ഗനിര്‍ദേശം നല്കും.
ഒരു രാഷ്‌ട്രം ഒരു ആരോഗ്യം എന്ന വിഷയത്തില്‍ നാഷണല്‍ റിസര്‍ച്ച് ആയുര്‍വേദ പ്രൊഫസര്‍ ഡോ. ഭൂഷണ്‍ പട്വര്‍ദ്ധന്‍, ലൈഫ് മാനേജ്മന്റ് ആന്‍ഡ് ഹെല്‍ത്ത് മാനേജ്മെന്റ് എന്ന വിഷയത്തില്‍ മാനേജ്മെന്റ് ഗുരു എന്‍. രഘുരാമന്‍, സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ആയുര്‍വേദ സയന്‍സ് റിസര്‍ച്ചിലെ ഡോ. രവി നാരായണ്‍ ആചാരി, ഡോ. ജോഹരി എന്നിവര്‍ പ്രത്യേക പ്രഭാഷണങ്ങള്‍ നടത്തും. ഡോ. പദ്മ ഗുര്‍മദ്, നാഷണല്‍ പ്ലാനിങ് ബോര്‍ഡ് അഡീ. ഡയറക്ടര്‍ ഡോ. മഹേഷ് ദധിജി എന്നിവര്‍ പങ്കെടുക്കും.
സമ്മേളനത്തോടനുബന്ധിച്ച് സ്വര്‍ഗീയ ഗ്യാന്‍ പ്രകാശ് ജ്വാലന്‍ സ്വസ്തസേവാ പുരസ്‌കാരം സമ്പത്പൂര്‍ ബിര്‍ള മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രൊഫ. ഡോ. ശങ്കര്‍ രാം ചിന്താനിക്കും സ്വന്ത് അനുപേക്ഷണ്‍ പുരസ്‌കാരം ഡോ. കെ.കെ. തിവാരിക്കും സമ്മാനിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 700 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇതില്‍ 25 ശതമാനം വനിതകളായിരിക്കും. അലോപ്പതി, ആയുര്‍വേദം ഹോമിയോ, യോഗ വിഭാഗങ്ങളിലുള്ളവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്ന് സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ പി.എം. ജോഷി അറിയിച്ചു.
Discussion about this post