കൊച്ചി: ലോകത്തിന് മുന്‍പില്‍ ഭാരതത്തിന്റെ വൈദ്യപാരമ്പര്യം അവതരിപ്പിക്കാനാകണമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപല്‍. ആരോഗ്യരംഗത്ത് ഭാരതം റോള്‍ മോഡലായി മാറണമെന്നും അദ്ദേഹം പറഞ്ഞു. എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ആരോഗ്യഭാരതി ദേശീയ പ്രതിനിധി മണ്ഡല്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആരോഗ്യഭാരതിയുടെ പ്രവര്‍ത്തനങ്ങളിലൂടെ രോഗമുക്ത രാജ്യമാകാന്‍ നമുക്കാവണം. കുറവ് രോഗികളുള്ള രാജ്യമായി മാറണം. ഭാരതീയ ജീവിത ശൈലിയിലൂടെ ഡയബറ്റീസ്, ബ്ലഡ് പ്രഷര്‍, കാന്‍സര്‍ എന്നിവ കുറച്ചുകൊണ്ടുവരാനാകണം. ചികിത്സാശാസ്ത്രം മാത്രമല്ല രോഗം വരാതിരിക്കാനും ശ്രമിക്കണം. തനതായുള്ള നാട്ടുവൈദ്യ പാരമ്പര്യം ശാസ്ത്രീയമായവ ഡോക്യുമെന്റ് ചെയ്യേണ്ടതുണ്ട്. ഇതിനായുള്ള ഗവേഷണങ്ങള്‍ നടത്തണം. അദ്ദേഹം നിര്‍ദേശിച്ചു.
ഏറ്റവും വികസിതമെന്ന് കരുതുന്ന അമേരിക്കയില്‍ 23 ശതമാനം ആളുകള്‍ മാനസികമായ ആരോഗ്യപ്രശ്‌നങ്ങളുള്ളവരാണ്. മെഡിസിന്‍ ഇല്ലാതെ ഇവര്‍ക്ക് കഴിയാന്‍ സാധിക്കുകയില്ല. സാമ്പത്തകമുണ്ടെങ്കിലും മനസിന് ശാന്തിയില്ല. 35 കോടി ജനതയുള്ള അമേരിക്കയില്‍ രണ്ടുകോടിയിലേറെ പേര്‍ കാന്‍സര്‍ രോഗികളാണ്. ഇവരുടെ എണ്ണം ഓരോ വര്‍ഷവും കൂടികൂടി വരികയാണ്. ഏറ്റവും സമ്പന്നമായ രാഷ്ട്രത്തില്‍ പോലും മനസിനും ശരീരത്തിനും ശാന്തിയില്ല. കുട്ടികളില്‍ അക്രമവാസന കൂടുതലാണ്. തോക്കെടുത്ത് കുട്ടികള്‍ മറ്റുള്ളവരെ വെടിവച്ച് കൊല്ലുന്നു. ഡിപ്രഷനിലൂടെയാണ് ഇവര്‍ കടന്നുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സസ്യശ്യാമളമാണ് ഭാരതം. ഭാരതം ഇന്ന് സ്വയം പര്യാപ്തമാണ്. ഗോതമ്പ്, അരി ഉത്പാദനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ്. പാരമ്പര്യ ജീവിതരീതി മാറിക്കൊണ്ടിരിക്കുന്നു. സമ്പന്ന രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ ഭാരതത്തിലേക്ക് കടന്നുവരുന്നതിനെതിരെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post