VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വിശ്വാസത്തോടൊപ്പം വികസനവും; ഭക്തരുടെ ശബരിമല സംരക്ഷണ സംഗമം നാളെ

VSK Desk by VSK Desk
21 September, 2025
in കേരളം
ShareTweetSendTelegram

ഇ. എസ്. ബിജു,
(സംസ്ഥാന വൈസ് പ്രസിഡന്റ്, ഹിന്ദുഐക്യവേദി)

സർക്കാരിന്റെ നേതൃത്വത്തിൽ ദേവസ്വം ബോർഡിനെ ഉപയോഗിച്ച് ശബരിമലയെ തകർക്കാനുള്ള ശ്രമങ്ങൾ തകൃതിയിൽ നടക്കുന്നു എന്നത് കൊണ്ടാണ് സംസ്ഥാനത്തെ സംന്യാസി വര്യന്മാർ ഹിന്ദു സംഘടന നേതാക്കൾ, അയ്യപ്പഭക്ത സംഘടനകൾ, ആചാര സംരക്ഷകർ, പന്തളം കൊട്ടാരം, സംഘടനാ സംവിധാനങ്ങൾ എല്ലാം ചേർന്ന് ശബരിമല സംരക്ഷണ സംഗമം എന്ന പേരിൽ ഭക്തജന കൂട്ടായ്‌മ പുണ്യ തീർത്ഥ സ്ഥാനമായ പന്തളത്ത് നടത്താൻ തീരുമാനിച്ചത്.

ശബരിമലയുടെ വികസനത്തിന് ഭക്തജനസമൂഹം എതിരല്ല. പക്ഷെ, വിശ്വാസം സംരക്ഷിച്ചുകൊണ്ട് ആചാരങ്ങൾക്ക് പ്രാധാന്യം നൽകി പവിത്രത കാത്തുസൂക്ഷിച്ചുള്ള വികസനമാണ് നടത്തേണ്ടത്. ശബരിമലയുടെ സുരക്ഷയും കോടിക്കണക്കിന് അയ്യപ്പഭക്തർ തീർത്ഥാടനത്തിനെത്തുമ്പോൾ ഒരുക്കേണ്ട സുരക്ഷാസംവിധാനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സൗഹാർദ്ദതീർത്ഥാടനം, ശബരിമല ഉയർത്തുന്ന സമഭാവനാ സന്ദേശം, തത്വമസി സങ്കല്പം എല്ലാം ചർച്ച ചെയ്യപ്പെടേണ്ടത് അനിവാര്യമാണ്. നാളെ രാവിലെ മുതൽ പന്തളം നാനാക് ഓഡിറ്റോറിയത്തിൽ ശബരിമല വികസന സെമിനാറോടുകൂടിയാണ് സംഗമം ആരംഭിക്കുക. വൈകിട്ട് മൂന്നിന് കുളനട കൂരമ്പാല ശ്രീവത്സം പാർക്കിങ് ഗ്രൗണ്ടിൽ പതിനായിരങ്ങൾ പങ്കെടുക്കുന്ന ഭക്തജന സമ്മേളനവും നടക്കും. ശബരിമലയെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ സമൂഹം ശബരിമല വികസന പദ്ധതികൾ പ്രഖ്യാപിക്കുകയാണ്. സർക്കാരും,ദേവസ്വംബോർഡും ഭക്തജന താൽപര്യങ്ങളാണ് സംരക്ഷിക്കുന്നതെങ്കിൽ ഈ പദ്ധതികൾ വിജയിപ്പിക്കാൻ എല്ലാവിധ സഹായവും ചെയ്തുതരികയാണ് വേണ്ടത്.

എന്നാൽ, കോടാനുകോടി അയ്യപ്പഭക്തരുടെ വിശ്വാസ കേന്ദ്രമായ ശബരിമലയെ വിനോദ കേന്ദ്രമാക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയർന്നുവരികയാണ്. ശബരിമല ക്ഷേത്രത്തെ വില്പന ചരക്കാക്കി ലേലം വിളിക്കുകയാണ് സർക്കാർ. അതിനാണ് ശബരിമല വികസനത്തിന് ധനം സ്വരൂപിക്കാൻ എന്ന പേരിൽ വിശുദ്ധ പമ്പയിൽത്തന്നെ ആഗോള സംഗമം സംഘടിപ്പിച്ചത്. ശബരിമലയുടെ ഉടമാവകാശികളായ പന്തളം കൊട്ടാരവും, ശബരിമല ക്ഷേത്ര പരിപാലകരായ മലഅരയ സമൂഹവും, ആചാര സംരക്ഷകരായ ഭക്തജനപ്രസ്ഥാനങ്ങളും, ശബരിമല തീർത്ഥാടനത്തിനായി അവിശ്രമം സേവന പ്രവർത്തനങ്ങളുമായി രംഗത്തുള്ള അയ്യപ്പഭക്ത സംഘടനകളും ആ സംഗമത്തിൽനിന്നകറ്റി നിർത്തപ്പെട്ടു. വിവിഐപികളെ സന്നിധാനത്ത് എത്തിച്ച് അവർക്ക് പ്രത്യേക പരിഗണനയും സൗകര്യങ്ങളും നൽകി പഞ്ചനക്ഷത്ര ഹോട്ടൽ സമാനമായ സൗകര്യങ്ങൾ കെടിഡിസിയുടെ ഉടമസ്ഥതയിൽ പൂങ്കാവനത്തിന്റെ പല ഭാഗങ്ങളിൽ നിർമ്മിച്ച് ടൂറിസം വകുപ്പ് വഴി സർക്കാർ ഖജനാവ് നിറയ്‌ക്കാനുള്ള ശ്രമമാണ് ഇതിന്റെ പിന്നിൽ. ഇതിനായി ലോകത്തിന്റെ പല ഭാഗത്തുനിന്നും, ഭക്തരെന്ന പേരിൽ ടൂറിസ്റ്റുകളെ എത്തിക്കാനാണ് ശ്രമിച്ചത്. സർക്കാരിന് സാമ്പത്തിക നേട്ടമുണ്ടാക്കുക എന്നതിനു പുറമെ, മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാർക്കും സർക്കാരിനെ നിയന്ത്രിക്കുന്ന പാർട്ടി നേതാക്കൾക്കും വിവിധ കരാർ ലബ്ധിക്ക് ഉപകാരസ്മരണ എന്ന നിലയിൽ സഹസ്ര കോടികൾ കീശയിലാക്കുക എന്നതും ആസൂത്രിത അജണ്ടയുടെ ഭാഗമാണ്.

ചെറുവള്ളി എസ്റ്റേറ്റിലുള്ള ശബരിമല വിമാനത്താവളം കൊണ്ടുവരാൻ ശ്രമിക്കുന്നതിന് പിന്നിൽ സഹസ്രകോടികളുടെ ഗൂഢലക്ഷ്യമാണുള്ളത്. വിമാന യാത്രക്കാർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ എന്ന പേരിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ ചെറുവള്ളി വിമാനത്താവളത്തിന് കണ്ടെത്തിയ ഭൂമിയിൽ തന്നെയും, ശബരിമല പൂങ്കാവനത്തിനുള്ളിലും നിർമിച്ച് സർക്കാരിന്റെ ധനാഗമ മാർഗമാക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചു കഴിഞ്ഞു. ടൂറിസം കേന്ദ്രമാക്കി മാറ്റി വിശ്വാസത്തെയും ശബരിമലയുടെ പവിത്രതയെയും കളങ്കപ്പെടുത്തുക എന്ന ഉദ്ദേശവും ആഗോള അയ്യപ്പ സംഗമം പ്രഖ്യാപിച്ച പദ്ധതികളുടെ ലക്ഷ്യമാണ്. ശബരിമലയെ തകർത്താൽ നൂറുകണക്കിന് ക്ഷേത്രങ്ങളെ പ്രതിസന്ധിയിലാക്കാനും നിത്യ നിദാനം പോലും മുടക്കുവാനും കഴിയും. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 1250 ക്ഷേത്രങ്ങളിൽ നൂറിൽ താഴെ ക്ഷേത്രങ്ങൾ മാത്രമാണ് സ്വയംപര്യാപ്തമായിട്ടുള്ളത്. ആഗോള സംഗമം ഏകപക്ഷീയമായി സർക്കാർ തീരുമാനിച്ചതാണ്. ദേവസ്വം ബോർഡിനെ അതിനു കരുവാക്കി. ഹൈക്കോടതിയുടെ ദേവസ്വം ബഞ്ച് നിയോഗിച്ച സ്പെഷ്യൽ കമ്മിഷണർ, പിതൃസ്ഥാനീയരായ പന്തളം കൊട്ടാരം, ശബരിമല തന്ത്രി, മലയരയ സമൂഹം, ആലങ്ങാട്, അമ്പലപ്പുഴ പേട്ട സംഘങ്ങൾ, അയ്യപ്പഭക്ത സംഘടനകൾ ഇവരെയൊന്നും അറിയിക്കാതെയാണ് സംഗമം നടത്താൻ തീരുമാനം എടുത്തത്. ഇക്കാലമത്രയും ശബരിമലയെ തകർക്കാൻ ശ്രമിച്ചവർ വിശുദ്ധ വസ്ത്രം അണിഞ്ഞെത്തി തങ്ങളാണ് യഥാർത്ഥ വിശ്വാസികൾ, ശബരിമല വികസനമാണ് ലക്ഷ്യം എന്ന് പ്രഖ്യാപിക്കുമ്പോൾ ഭക്തരുടെ മനസ്സിൽ ഓടിയെത്തിയത് ശബരിമല തീവെപ്പ് കേസിലെ ഇടതുപക്ഷ സർക്കാർ നിലപാട് തൊട്ട് നിരീശ്വരവാദ സർക്കാർ ഇക്കാലമത്രയും സ്വീകരിച്ച നിലപാടുകളാണ്.

ശബരിമലയെ ചുട്ടുചാമ്പലാക്കാൻ ശ്രമിച്ച ശബരിമല വിരുദ്ധരുടെ പങ്ക് സംബന്ധിച്ച് സമർപ്പിച്ച ശബരിമല തീവെപ്പ് കേസ് അന്വേഷണ റിപ്പോർട്ട് ചർച്ചയ്‌ക്ക് വിധേയമാക്കി നടപടി സ്വീകരിക്കാം എന്ന് വാഗ്ദാനം നൽകി അതിലൂടെ അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ, റിപ്പോർട്ട് ചവറ്റുകുട്ടയിൽ എറിഞ്ഞ് വാഗ്ദാന ലംഘനം നടത്തിയത് മുതൽ ആഗോള അയ്യപ്പ സംഗമം കേസിൽ കോടതിയിൽ സമർപ്പിച്ച വാദമുഖങ്ങൾ വരെ ഹിന്ദുവിരുദ്ധവും ആചാരവിരുദ്ധവും ആയിരുന്നു. 2018ലെ തീർത്ഥാടന കാലയളവിൽ സർക്കാർ പിന്തുണയോടെ നിരവധി ആചാരലംഘന ശ്രമങ്ങൾ ശബരിമലയിൽ അരങ്ങേറി. ഭക്തജന സംഘടനകളുടെ താൽപര്യങ്ങളും പന്തളം കൊട്ടാരം തന്ത്രിമുഖ്യന്മാർ എന്നിവർ പറഞ്ഞ നിർദ്ദേശങ്ങളും, ഭക്ത സമൂഹങ്ങളുടെ പ്രക്ഷോഭങ്ങളും സർക്കാർ അവഗണിച്ചു.

ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിൽ മാറ്റമില്ലെന്നും സുപ്രീം കോടതിവിധി ഏത് വിധേനയും നടപ്പിലാക്കുമെന്നുമുള്ള സർക്കാരിന്റെ വെല്ലുവിളി ഭക്തജനങ്ങളുടെ ചെവിയിൽ ഇന്നും മുഴങ്ങുകയാണ്. അതുകൊണ്ട് തന്നെ ആഗോള അയ്യപ്പ സംഗമം രാഷ്‌ട്രീയ ഗിമിക്കും, ആചാരലംഘനത്തിനും അയ്യപ്പസ്വാമിയെ വില്പന ചരക്ക് ആക്കുന്നതിനുള്ള ശ്രമവും ആണെന്നും ഭക്തരും കേരളീയ സമൂഹവും ഒന്നാകെ വിശ്വസിക്കുന്നു.

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ എന്ന പേരിൽ ഹിന്ദു സംഘടനകളെ കൂട്ടിച്ചേർത്ത് വനിതാ മതിൽ ഉണ്ടാക്കുകയും പിൻവാതിലിലൂടെ നിരീശ്വര വാദികളെ സന്നിധാനത്ത് എത്തിച്ച് ആചാരലംഘനം നടത്തിയതും ഈ സർക്കാർ ആണെന്നത് ഭക്തർ മറന്നിട്ടില്ല.

ആഗോള അയ്യപ്പ സംഗമത്തിനെതിരായി കോടതികളിൽ സമർപ്പിച്ച ഹർജികൾക്കെതിരെ സർകാർ നിലപാട് അറിയിച്ച് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ക്ഷേത്രം ബുദ്ധ വിഹാരമാണെന്നും വഖഫ് ബോർഡിനോടും, മറ്റ് സംവിധാനങ്ങളോടും വിധേയമാണെന്ന് വാദിച്ചത് അക്ഷന്തവ്യമായ തെറ്റും ദേവസ്വം നിയമത്തിലെ വ്യവസ്ഥകൾക്കെതിരുമാണ്.

പിണറായി വിജയൻ സർക്കാർ പറഞ്ഞത് ആചാരമല്ല, ഭരണഘടനാ വിഷയങ്ങളാണ് പരിഗണിക്കേണ്ടത് എന്നാണ്. ആഗോള അയ്യപ്പ സംഗമം എന്ന പേരിൽ പമ്പയിൽ നടന്നത് വികസന സംഗമം ആണെന്ന് പറയുമ്പോൾ ഭക്തജനങ്ങൾ അതേപടി ഉൾക്കൊള്ളാൻ തയ്യാറായില്ല. ശബരിമല അയ്യപ്പക്ഷേത്രം എന്നത് ശ്രീധർമ്മശാസ്താ ക്ഷേത്രം എന്നാക്കി മാറ്റി പത്നീസമേതനായ ശാസ്താവിന്റെ ക്ഷേത്രങ്ങൾ കേരളത്തിൽ ഉണ്ടെന്നും ശബരിമല പ്രത്യേകതകൾ ഇല്ലാത്ത സാധാരണ ക്ഷേത്രം ആണെന്നും കോടതിയെ ധരിപ്പിച്ചതും പിണറായി വിജയൻ സർക്കാരാണ്.

ശബരിമല മതേതര കേന്ദ്രം ആണെന്ന് സ്ഥാപിക്കാനാണ് ശ്രമം. അതേസമയം, ശബരിമല, ഹൈന്ദവ സമൂഹത്തിന്റെ ആത്മീയ കേന്ദ്രവും ഹൈന്ദവ ആചരണങ്ങളും താന്ത്രിക പൂജകളും ആരാധനകളും നടക്കുന്ന ക്ഷേത്ര സങ്കേതമാണ് എന്നോർമിപ്പിക്കാനും ആ വിശ്വാസം ഉറക്കെ പ്രഖ്യാപിക്കാനും നാളത്തെ ശബരിമല സംരക്ഷണ സംഗമം ഉപയോഗപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ആചാരലംഘനത്തിനെതിരെ നടന്ന ആദ്യ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത പന്തളത്ത് തന്നെയാണ് ഈ ശബരിമല സംരക്ഷണ സംഗമത്തിനും വേദിയൊരുങ്ങുന്നത്. അയ്യപ്പ വിശ്വാസികളായ ഭാരതത്തിലെ സ്ത്രീസമൂഹം സഹനത്തിന്റെ മാർഗ്ഗം സ്വീകരിച്ച് ശരണമന്ത്രത്തിന്റെ ശക്തിയിൽ നയിച്ച പ്രക്ഷോഭത്തിന്റെ തുടർച്ചയാണ് ഈ ശബരിമല സംരക്ഷണ സംഗമം.

മറക്കില്ല ഈ ബലിദാനങ്ങൾ

ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ അഞ്ച് അയ്യപ്പ ഭക്തരെയാണ് സർക്കാർ ബലിദാനികളാക്കിയത്. യുവതീ പ്രവേശന വിഷയത്തിൽ നടന്ന വിശ്വാസ സംരക്ഷണ സമരത്തിൽ പമ്പയിലെ കൊക്കയിൽ ദുരൂഹ സാഹര്യത്തിൽ മരിച്ച നിലയിൽകണ്ട മാന്നാർ ശിവദാസൻ ആചാരി. പന്തളത്ത് നടത്തിയ പ്രകടനത്തിൽ സിപിഎം ഗുണ്ടകൾ നടത്തിയ കല്ലേറിൽ മരണപ്പെട്ട പന്തളം കൂരമ്പാല സ്വദേശി ചന്ദ്രനുണ്ണിത്താൻ. ആചാരലംഘനത്തിൽ മനംനൊന്ത് ഭരണസിരാകേന്ദ്രത്തിനു മുമ്പിൽ തീ കൊളുത്തി ആത്മഹത്യ ചെയ്ത തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാൽ. ആചാരം ലംഘിക്കുന്നത് കാണാൻ കരുത്തില്ല എന്നു പറഞ്ഞ് അതിനുമുമ്പ് അയ്യപ്പനിൽ ശരണം പ്രാപിക്കുന്നു എന്ന് എഴുതി വച്ച് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത കോഴിക്കോട്ടെ രാമകൃഷ്ണൻ പെരിയ സ്വാമി. നാമജപത്തിൽ പങ്കെടുത്തതിനെ തുടർന്ന് കേസിൽ കുടുക്കി തന്റെ മകനെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നത് നേരിൽ കണ്ടു മനനൊന്ത് ആത്മഹത്യ ചെയ്ത ചവറ പടിഞ്ഞാറ്റിൻകര തേവലക്കര കൊച്ചു പന്താടിയിൽ മോഹനൻ പിള്ള.

ഈ ബലിദാനങ്ങൾ എല്ലാം അയ്യപ്പ ധർമ്മ സംരക്ഷണത്തിനുവേണ്ടിയും, ആചാരലംഘനം കണ്ട് മനംനൊന്തുമാണ് നടന്നത്. മനസ്സാക്ഷി മരവിച്ച ക്രൂര മനസ്സിന് ഉടമകളായ ഭരണ കർത്താക്കൾ ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചു.

ShareTweetSendShareShare

Latest from this Category

തിരുവനന്തപുരം ശംഖുമുഖം ബീച്ചിൽ സംസ്ഥാന തല ഉത്ഘാടനം എൻ.സി.സി. കേരള - ലക്ഷദ്വീപ് ഡയറക്ടർ കേണൽ പ്രമോദ് നിർവ്വഹിക്കുന്നു

സമുദ്രതീര ശുചീകരണം നടന്നു

എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ആരോഗ്യഭാരതി ദേശീയ പ്രതിനിധി മണ്ഡല്‍ സമ്മേളനത്തില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപല്‍ മുഖ്യപ്രഭാഷണം നടത്തുന്നു.

ആരോഗ്യരംഗത്ത് ഭാരതം റോള്‍ മോഡലായി മാറണം: ഡോ. കൃഷ്ണഗോപാല്‍

ആരോഗൃഭാരതി ദേശീയ പ്രതിനിധി സമ്മേളനം എളമക്കര ഭാസ്‌കരിയത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു.

ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ ഗ്രാമങ്ങളിലും എത്തുമ്പോഴാണ് വികസിത ഭാരതം സാധ്യമാവുന്നത്: ഗവര്‍ണര്‍

ആരോഗ്യഭാരതി ദേശീയ പ്രതിനിധിമണ്ഡല്‍ സമ്മേളനത്തിന് നാളെ തുടക്കം

ശബരിമല സംരക്ഷണ സംഗമം ; കെ അണ്ണാമലൈ പങ്കെടുക്കും

മുതിർന്ന ബിജെപി നേതാവ് ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ദൽഹി യൂണിവേഴ്സിറ്റിക്ക് ശേഷം ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ എല്ലാ സീറ്റുകളിലും എബിവിപി

വിശ്വാസത്തോടൊപ്പം വികസനവും; ഭക്തരുടെ ശബരിമല സംരക്ഷണ സംഗമം നാളെ

തിരുവനന്തപുരം ശംഖുമുഖം ബീച്ചിൽ സംസ്ഥാന തല ഉത്ഘാടനം എൻ.സി.സി. കേരള - ലക്ഷദ്വീപ് ഡയറക്ടർ കേണൽ പ്രമോദ് നിർവ്വഹിക്കുന്നു

സമുദ്രതീര ശുചീകരണം നടന്നു

എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ആരോഗ്യഭാരതി ദേശീയ പ്രതിനിധി മണ്ഡല്‍ സമ്മേളനത്തില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപല്‍ മുഖ്യപ്രഭാഷണം നടത്തുന്നു.

ആരോഗ്യരംഗത്ത് ഭാരതം റോള്‍ മോഡലായി മാറണം: ഡോ. കൃഷ്ണഗോപാല്‍

ആരോഗൃഭാരതി ദേശീയ പ്രതിനിധി സമ്മേളനം എളമക്കര ഭാസ്‌കരിയത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു.

ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ ഗ്രാമങ്ങളിലും എത്തുമ്പോഴാണ് വികസിത ഭാരതം സാധ്യമാവുന്നത്: ഗവര്‍ണര്‍

മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം

ദല്‍ഹി അയ്യപ്പ ഭക്തസംഗമവും അയ്യപ്പ ജ്യോതിയും ഇന്ന്; സ്വാമി ശക്തി ശാന്താനന്ദ മഹര്‍ഷി അനുഗ്രഹഭാഷണം നടത്തും

ദൽഹി സർവകലാശാലയിൽ എബിവിപിയുടെ തകർപ്പൻ വിജയം

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies