തൃശൂർ: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ജന്മ ശതാബ്‌ദി വർഷം ആരംഭിയ്ക്കുന്ന ഒക്ടോബർ മാസം മുതൽ ഒരു വർഷക്കാലം കൂട്ടായ പ്രവർത്തനം കൂടുതൽ ഉർജ്ജസ്വലതയോടെ നിറവേറ്റുന്നതിനും കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളെ സമഗ്രമായി വിലയിരുത്തുവാനും, ശതാബ്‌ദി വർഷത്തെ പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യുന്നതിനും വേണ്ടി ദേശീയ സേവാഭാരതി കേരളത്തിന്റെ വാർഷിക പൊതുയോഗം 2025 സെപ്റ്റംബർ 26, 27 തിയ്യതികളിലായി എറണാകുളം ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും.
സേവാഭാരതി ജില്ലാ – സംസ്ഥാന കാര്യകർത്താക്കൾ, രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ ഉപരി സേവാപ്രമുഖന്മാർ, ഡോക്ടർ ഹെഡ്ഗേവാർ ജന്മ ശതാബ്ദി സേവാ സമിതി ട്രസ്റ്റിൽ അഫിലിയേഷനുള്ള സേവാ സ്ഥാപനങ്ങൾ, ബാലവികാസ കേന്ദ്ര സമന്വയ സമിതിയിൽ അഫിലിയേഷനുള്ള സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സംസ്ഥാന വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കുക.
വാർഷിക പൊതുയോഗത്തിനു മുന്നോടിയായി സെപ്റ്റംബർ 26 നു രാവിലെ സേവാഭാരതി സംസ്ഥാന നിർവ്വാഹക സമിതി യോഗവും വൈകീട്ട് 5 .30 നു ‘Seva Sankalp 2025’ നടക്കും, സേവാ സങ്കൽപ്പ് 2025 ഉത്‌ഘാടനം കേരളം ഹൈക്കോടതി ജസ്റ്റീസ് ശ്രീ എൻ നഗരേഷ് നിർവ്വഹിക്കും. 27 ന് രാവിലെ 10 മണിക്ക് പ്രശസ്ത ക്യാൻസർ രോഗ വിദഗ്ദ്ധൻ ഡോ. പി വി. ഗംഗാധരൻ പൊതുയോഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. രാഷ്ട്രീയ സ്വയംസേവക് സംഘം ദക്ഷിണ ക്ഷേത്രീയ പ്രചാരക് പി. എൻ ഹരികൃഷ്ണകുമാർ, രാഷ്ട്രീയ സേവാഭാരതി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വിജയ് പുരാണിക് തുടങ്ങിയ മുതിർന്ന കാര്യകർത്താക്കൾ ‘Seva Sankalp 2025’ ലും പൊതുയോഗത്തിലും പങ്കെടുത്തു മാർഗ്ഗനിർദ്ദേശം നൽകും.
Discussion about this post