തിരുവനന്തപുരം: കേരളത്തില്‍ നമ്മുടെ പ്രിയപ്പെട്ടൊരാള്‍ ഭരണാധികാരിയായി വരുന്നൊരു കാലം വീദൂരമല്ലെന്ന് സി. സദാനന്ദന്‍ മാസ്റ്റര്‍ എം.പി. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് (കെഎസ്ഇഎസ്) 39-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം ഭരിക്കുന്നത് സ്വപ്‌നങ്ങളില്‍ മാത്രമെന്ന് വിചാരിച്ചിരുന്നൊരു കാലമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 20 ശതമാനം വോട്ട് എന്നുള്ളത് 27 ശതമാനത്തിലേക്ക് എത്തിയാല്‍ അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിനുശേഷം ആര് കേരളം ഭരിക്കണമെന്ന് നാം തീരുമാനിക്കും. അത് കഴിഞ്ഞ് നമ്മള്‍ കേരളം ഭരിക്കും.
കേരളത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കുവാന്‍ പോവുകയാണ്. ഭഗവദ്ഗീത ചുട്ടുകരിക്കണമെന്ന് മുദ്രാവാക്യം വിളിച്ചു നടന്ന ആളുകളുടെ നേതാവ് ഭഗവദ്ഗീതയുടെ ശ്ലോകം ചൊല്ലുന്നു. ശരണം വിളിക്കുന്നു.
ശബരിമലയ്‌ക്ക് പോകാന്‍ മാലയിട്ടതിന്റെ പേരില്‍ പാര്‍ട്ടി അംഗത്തെ സസ്‌പെന്‍ഡ് ചെയ്ത പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പറയുന്നു ഭക്തരുടെ സംരക്ഷണമാണ് തങ്ങളുടെ ദൗത്യമെന്ന്. ഇതാണ് പരിവര്‍ത്തനമെന്ന് സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ചടങ്ങില്‍ കെഎസ്ഇഎസ് പ്രസിഡന്റ് ടി.ഐ. അജയകുമാര്‍ അധ്യക്ഷനായിരുന്നു. എന്‍ജിഒ സംഘ് പ്രസിഡന്റും ഫെറ്റോ ജനറല്‍ സെക്രട്ടറിയുമായ ജെ. മഹാദേവന്‍, ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് സംഘ് പ്രസിഡന്റ് ബി.എസ്. ഭദ്രകുമാര്‍, ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി എംപ്‌ളോയീസ് സംഘ് പ്രസിഡന്റ് അരുണ്‍കുമാര്‍ എസ്., ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സെക്രട്ടറി ടി.എന്‍. രമേശ്, എന്‍ടിയു സെക്രട്ടറി പ്രദീപ് കുമാര്‍, കേരള ഗവ. പ്രസ് വര്‍ക്കേഴ്‌സ് സംഘ് ജനറല്‍ സെക്രട്ടറി ജയപ്രസാദ് സി.കെ., കെഎസ്ഇഎസ് ജനറല്‍ സെക്രട്ടറി അജയ് കെ. നായര്‍, ജി. രഘുറാം തുടങ്ങിയവര്‍ സംസാരിച്ചു. വിരമിച്ച നിലവിലെ സംഘടനാ ഭാരവാഹികളെ ചടങ്ങില്‍ ആദരിച്ചു.
Discussion about this post