കോഴിക്കോട്: വിഭവശോഷണം, പരിസ്ഥിതി ശോഷണം തുടങ്ങിയ അന്ധകാരങ്ങളില്ലാതാക്കാന്‍ ഇന്ന് എന്‍വയറോണ്‍മെന്റല്‍ സോഷ്യല്‍ ഗവേണന്‍സ് (ഇഎസ്ജി) പോലുള്ള നടപടികള്‍ കോര്‍പ്പറേറ്റുകളും മാറ്റും നടപ്പാക്കി വരുന്നത് വിശ്വപ്രകൃതിയായ ദേവിയുടെ വെളിച്ചത്തിന്റെ തിരിച്ചറിവ് മൂലമാണെന്ന് പ്രശസ്ത പരിസ്ഥിതി- സുസ്ഥിര വികസന വിദഗ്ധന്‍ ഡോ. ടി.വി. മുരളീവല്ലഭന്‍. കേസരി സര്‍ഗോത്സവത്തിന്റെ ഏഴാം ദിവസം നടന്ന സര്‍ഗസംവാദത്തില്‍ ‘ആര്‍ഷഭൂമിയിലെ പരിസ്ഥിതി ദര്‍ശനം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിഭവശോഷണവും പരിസ്ഥിതി ശോഷണവും സംബന്ധിച്ച തിരിച്ചറിവുകള്‍ ഉണ്ടാകുന്നതിന് നവരാത്രി ആഘോഷങ്ങള്‍ പ്രയോജനപ്രദമാകണം. പരിസ്ഥിതി നന്നാകാന്‍ വ്യവസ്ഥിതിയും, വ്യവസ്ഥിതി നന്നാകാന്‍ മനസ്ഥിതിയും നന്നാകണം. സത്യത്തെ മനസിലാക്കുന്നവരുടെ മനസ്ഥിതി നന്നാകും. അതിന് നവരാത്രി പോലുള്ള ആഘോഷങ്ങളെ ഉള്‍ക്കൊണ്ടാല്‍ മതി.
ഭാരതത്തിന്റെ രണ്ട് തരത്തിലുള്ള സാന്നിധ്യം ലോകത്തിന് ഭയമുണ്ടാക്കുന്നുണ്ട്. ഒന്ന് ആയുധഭയമാണ്. മറ്റൊന്ന് ആശയഭയവും. ഭാരതം ഒരിക്കലും പ്രകൃതിയില്‍ നിന്ന് മാറിച്ചിന്തിച്ചിട്ടില്ല. ആഭ്യന്തരപ്രകൃതിയും ബാഹ്യപ്രകൃതിയും തമ്മില്‍ പൊരുത്തക്കേടുണ്ടാകരുതെന്നാണ് ഭാരതീയ ചിന്ത. ഇത്തരത്തിലുള്ള ഭാരതീയ ചിന്തയെ ഏതുവിധേനയും നശിപ്പിക്കാന്‍ കഴിയുന്ന അവസരങ്ങളൊക്കെ പാശ്ചാത്യ ലോകം ഉപയോഗപ്പെടുത്തും. കുടുംബമെന്ന ആശയത്തിന്റെ തകര്‍ച്ച കൂടിവരുന്നതാണ് പാശ്ചാത്യ ലോകത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. അതിനാല്‍ ആശയലോകത്ത് പ്രതിരോധം ആവശ്യമാണ്. ആശയങ്ങളെ സംരക്ഷിക്കാന്‍ ആയുധമെടുക്കേണ്ടി വന്നാല്‍ അതും വേണ്ടിവരുമെന്നും ഡോ. മുരളീ വല്ലഭന്‍ പറഞ്ഞു.
സര്‍ഗസംവാദം ആര്‍കിടെക്റ്റ് എ.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രകൃതിയുടെ തണലില്‍ ജീവിച്ചിരുന്ന നാം പ്രകൃതിയെ കീഴടക്കാന്‍ തുടങ്ങിയപ്പോഴാണ് എല്ലാ പ്രശ്‌നങ്ങളും ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
എഴുത്തുകാരി ഡോ. എം.പി. അനിത അധ്യക്ഷയായി. പി.ജി. പ്രിയ സ്വാഗതവും ഡോ. വന്ദന വിനോദ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് അനന്യ കൃഷ്ണകുമാറിന്റെ ഭരതനാട്യവും കെ.വി.എസ്. ബാബുവിന്റെ സംഗീതക്കച്ചേരിയും കലാമണ്ഡലം ഗീതാപ്രസാദും സംഘവുമവതരിപ്പിച്ച നൃത്തവും അരങ്ങേറി.
നാളെ സര്‍ഗോത്സവ വേദിയില്‍ ഗായകന്‍ മധു ബാലകൃഷ്ണന് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും നടി വിധുബാലയും ചേര്‍ന്ന് സര്‍ഗപ്രതിഭാ പുരസ്‌കാരം സമര്‍പ്പിക്കും.
Discussion about this post