കോട്ടയം : ആർഎസ്എസിന്റെ അച്ചടക്കമാണ് എന്നെ ഏറ്റവും ആകർഷിച്ചിട്ടുള്ളതെന്നു എസ്. ബി. കോളേജ് മുൻ വൈസ് പ്രിൻസിപ്പാൾ പ്രൊഫ. ജോസഫ് ടിറ്റോ നേര്യംപറമ്പിൽ പറഞ്ഞു. രാഷ്ട്രീയ സ്വയംസേവകസംഘം വടക്കേക്കര മണ്ഡലത്തിന്റെ വിജയദശമി പൊതുപരിപാടിയിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിലേക്ക് മറ്റു മതങ്ങൾ കടന്നു വന്നപ്പോൾ സ്വീകരിക്കാൻ തയ്യാറായിട്ടുള്ളവരാണ് ഹൈന്ദവസമൂഹമെന്നും അതാണ് ഭാരതത്തിന്റെ സംസ്കാരമെന്നും അദ്ദേഹം പറഞ്ഞു. വൈവിധ്യത്തിലെ ഏകതയാണ് ഭാരതത്തിന്റെ ശക്തിയെന്നും നമ്മുടെ മാതൃഭൂമിയുടെ പുരോഗതിയ്ക്കായി നമുക്ക് ഓരോരുത്തർക്കും എന്തുചെയ്യാൻ കഴിയുമെന്ന് ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഭാരതീയവിചാരകേന്ദ്രം ജില്ലാ സമിതി അംഗം ആർ. ജനപ്രദീപ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡൽ കാര്യവാഹ് കെ. എസ്. അർജുൻ സംസാരിച്ചു. പരിപാടിയുടെ ഭാഗമായുള്ള പഥസഞ്ചലനം കുരിശുമ്മൂട് മുന്തിരികവലയിൽ നിന്നും ആരംഭിച്ച് ഏനാചിറയിൽ സമാപിച്ചു.
Discussion about this post