കാസര്‍കോട്: മൂല്യച്ച്യുതിക്കും അധാര്‍മികതയ്‌ക്കുമെതിരേ, മാര്‍ഗദര്‍ശക മണ്ഡല നേതൃത്വത്തില്‍ സംന്യാസി ശ്രേഷ്ഠര്‍ നയിക്കുന്ന ധര്‍മ സന്ദേശ യാത്രയ്‌ക്ക് തിരി തെളിഞ്ഞു. ശ്രീനാരായണ ഗുരു പ്രതിഷ്ഠിച്ച മംഗലാപുരം കുദ്രോളി ഗോകര്‍ണ നാഥേശ്വര ക്ഷേത്രത്തില്‍ ഇന്നലെ വൈകുന്നേരം അഞ്ചരയോടെ യാത്രാ ദീപം തെളിയിച്ചു.
മാര്‍ഗദര്‍ശക മണ്ഡലം സംസ്ഥാന അധ്യക്ഷന്‍ ചിദാനന്ദപുരി സ്വാമി, സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ, മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി, സ്വാമി അയ്യപ്പദാസ്, ചിന്മയ മിഷന്‍ കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി, എടനീര്‍ മഠാധിപതി സച്ചിതാനന്ദ ഭാരതി സ്വാമി, സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി വേദാമൃതാനന്ദ പുരി, സ്വാമി ബ്രഹ്മാനന്ദ പുരി, സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, സ്വാമി അധ്യാത്മാനന്ദ സരസ്വതി, സ്വാമി ഡോ. ധര്‍മാനന്ദ, സ്വാമി ദേവ ചൈതന്യാനന്ദ സരസ്വതി, സ്വാമി പ്രണവ സ്വരൂപാനന്ദ, ബ്രഹ്മചാരി സുധീര്‍ ചൈതന്യ, സ്വാമിനി വിഷ്ണുപ്രിയാനന്ദ പുരി, സ്വാമിനി ശിവപ്രിയാനന്ദ സരസ്വതി, സ്വാമിനി മീരാനന്ദ പുരി, സ്വാമി മണികണ്ഠാനന്ദ സരസ്വതി, സ്വാമി വിശ്വാനന്ദ സരസ്വതി, സ്വാമി തത്ത്വാനന്ദ സരസ്വതി, സ്വാമി രാജേന്ദ്രാനന്ദ സരസ്വതി, സ്വാമി ശിവധര്‍മാനന്ദ സരസ്വതി, സ്വാമി വിശുദ്ധാനന്ദ സരസ്വതി, സ്വാമി ദിവ്യാനന്ദ പുരി, സ്വാമി ചിത്രാനന്ദ സരസ്വതി, ശിവപ്രഭാകരാനന്ദ സരസ്വതി, സ്വാമി വേദവേധ്യാമൃത ചൈതന്യ,
സ്വാമി ഓംശക്തി ശ്രീദക്ഷിണാമൂര്‍ത്തി സ്വരൂപാനന്ദ, സ്വാമി നന്ദാത്മജാനന്ദ, സ്വാമി യോഗാനന്ദ പുരി, സ്വാമി ആനന്ദ തീര്‍ത്ഥര്‍, സാധു വിനോദ് സ്വാമിജി, ബ്രഹ്മചാരിണി ദിശ ചൈതന്യ, കുമ്മനം രാജശേഖരന്‍, സി. ബാബു, വി.കെ. വിശ്വനാഥന്‍, സ്വാഗത സംഘം ചെയര്‍മാന്‍ മധുസൂദനന്‍ ആയര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കര്‍ണാടകയിലെ മാനില മോഹന്‍ദാസ് സ്വാമി ഉള്‍പ്പെടെയുള്ള സ്വാമിമാര്‍ തലപ്പാടി അതിര്‍ത്തി വരെ യാത്രയുടെ ഭാഗമായി. ദീപവുമായി പുറപ്പെട്ട സംന്യാസിമാര്‍ക്ക് കേരളാതിര്‍ത്തി തലപ്പാടിയില്‍ ഉപ്പള കൊണ്ടേവൂര്‍ ആശ്രമത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. രാത്രിയോടെ മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ ദീപമെത്തിച്ചു. ഇന്ന് രാവിലെ ഒന്‍പതിന് മധൂരില്‍ നിന്നും ദീപവുമായി സംന്യാസിവര്യര്‍, ക്ഷേത്ര ഭാരവാഹികള്‍, സമുദായ നേതാക്കള്‍, ഗുരുസ്വാമിമാര്‍ എന്നിവര്‍ ചിന്മയ വിദ്യാലയത്തിലെത്തും. തുടര്‍ന്ന് 10 മുതല്‍ ചിന്മയ വിദ്യാലയ സിബിസി ഹാളില്‍ ഹൈന്ദവ നേതൃസമ്മേളനം. ഉച്ചയ്‌ക്ക് 2.30ന് കറന്തക്കാട് നിന്നും നൂറോളം സംന്യാസിവര്യരെ മുത്തുക്കുട, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ താളിപ്പടപ്പ് മൈതാനത്തേക്ക് ശോഭായാത്രയായി സ്വീകരിച്ചാനയിക്കും.
വൈകിട്ട് മൂന്നിന് ധര്‍മ സന്ദേശ യാത്രയുടെ ഉദ്ഘാടന പരിപാടിയില്‍ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതിയും മാര്‍ഗദര്‍ശന്‍ മണ്ഡല്‍ സംസ്ഥാന അധ്യക്ഷനുമായ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. എടനീര്‍ മഠാധിപതി സച്ചിദാനന്ദ സ്വാമി, ഉപ്പള കൊണ്ടവൂര്‍ മഠം യോഗാനന്ദ സരസ്വതി സ്വാമി, ചിന്മയ മിഷന്‍ കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി തുടങ്ങി നിരവധി സംന്യാസി ശ്രേഷ്ഠര്‍ പരിപാടിയില്‍ പങ്കെടുക്കും.
21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്രയോടനുബന്ധിച്ച് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഹിന്ദു സമ്മേളനങ്ങളും മഹാസംഗമവും സംഘടിപ്പിക്കും.
Discussion about this post