കാസർകോട്: മൂല്യചുതി സംഭവിച്ചു കൊണ്ടിരിക്കുന്ന സനാതന ഹിന്ദു ധർമ്മസംരക്ഷണത്തിന് ആഹ്വാനം ചെയ്ത് കാസർകോട് വിദ്യാനഗർ ചിന്മയ ഹാളിൽ നടന്നു. എടനീർ മഠാധിപതി സച്ചിതാനന്ദ ഭാരതി സ്വാമികൾ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
മാർഗദർശക മണ്ഡലം സംസ്ഥാന അധ്യക്ഷൻ ചിതാനന്ദപുരി സ്വാമികൾ മുഖ്യ പ്രഭാഷണം നടത്തി. ചിൻമയ മിഷൻ കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി, സത്സ്വരൂപാനന്ദസ്വാമി, സാധൂ വിനോദ്, സ്വാമി തത്വാനന്ദസരസ്വതി, വേദവേദാമൃതാനന്ദ ചൈതന്യ, ബ്രഹ്മചാരിണി ദിശാ ചൈതന്യ, ഉപ്പള കൊണ്ടേവൂർ മഠം യോഗാനന്ദ സരസ്വതി സ്വാമി, സ്വാമി വിശ്വാനന്ദസരസ്വതി,സ്വാമി അയ്യപ്പ ദാസ് , പ്രജ്ഞാനന്ദതീർത്ഥപാദർ, നന്ദാത്മജാനന്ദ സ്വാമി, മഹാ മണ്ഡലേശ്വർ ആനന്ദവനം ഭാരതി, ആധ്യാത്മാനന്ദസരസ്വതി, കൃഷ്ണന്മാനന്ദസരസ്വതി, സ്വാഗത സംഘം ചെയർമാർ മധുസൂതനൻ ആയർ തുടങ്ങിയവർ സംബന്ധിച്ചു.
Discussion about this post